സുമംഗലിക്കുരുവീ

സുമംഗലിക്കുരുവീ.. പാടാത്തതെന്തേ
വിലാസലോലയായ്‌ തുടിക്കയായിതാ  
നുരഞ്ഞു തൂവുമീ.. മൃണാളയാമിനീ
വരവായ് പൗര്‍ണമി
സുമംഗലിക്കുരുവീ... പാടാത്തതെന്തേ

സ്നേഹം ചിറകൊതുങ്ങും.. മിഴിയിലെന്തേ നൊമ്പരം
അഴകിന്‍.. ഇതളുറങ്ങും ചൊടിയിലെന്തേ പരിഭവം
നിന്‍ നെഞ്ചിലെ കനല്‍ച്ചിന്തുകള്‍
എന്നോടു നീ പറയൂ സഖീ
വിതുമ്പുന്നതെന്താണു നീ
സുമംഗലിക്കുരുവീ.. പാടാത്തതെന്തേ

തെന്നല്‍.. മെയ് തലോടി കണ്ണുറങ്ങി താരകം
ചഷകം നിറകവിഞ്ഞു കവിതയോതി ബാസുരി
എന്നോര്‍മ്മയില്‍.. തിളങ്ങുന്നു നിന്‍
മഴപ്പൂക്കളും വെയില്‍ത്തുമ്പിയും
നീ എല്ലാം മറന്നോ പ്രിയേ....
സുമംഗലിക്കുരുവീ... പാടാത്തതെന്തേ
വിലാസലോലയായ്‌ തുടിക്കയായിതാ 
നുരഞ്ഞു തൂവുമീ മൃണാളയാമിനീ
വരവായ് പൗര്‍ണമി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Sumangalikkuruvee

Additional Info

Year: 
1996