വെണ്ണിലാചന്ദനക്കിണ്ണം - D

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണിത്തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടിക്കുന്നിലേറാം (2)

പിന്നിൽ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീർത്തുന്ന കോലമയിലായ്
മുകിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ മീനായ് നീന്തിത്തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)

കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിൻ ചോട്ടിൽ കൊത്തങ്കല്ലാടാമെന്നും
ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vennilachandanakkinnam - D

Additional Info

Year: 
1996

അനുബന്ധവർത്തമാനം