പ്രണയമണിത്തൂവൽ പൊഴിയും - M
തന നനന താന താന പവിഴമഴ
മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
തന നാന നാന താനനാ
ഗന്ധര്‍വ ഗാനമീ മഴ ആദ്യാനുരാഗരാമഴാ...
പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ
മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ
ആദ്യാനുരാഗരാമഴാ....
പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ
മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
അരികില്‍ വരുമ്പോള്‍ പനിനീര്‍മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍മഴ
മിണ്ടുന്നതെല്ലാം തെളിനീര്‍മഴ
പ്രിയചുംബനങ്ങള്‍ പൂന്തേന്‍മഴ
മെല്ലെ മാറോടുചേര്‍ന്നു നില്‍ക്കുമ്പോള്‍
ഉള്ളില്‍ ഇളനീര്‍ മഴ
പുതു മഴാ.....ആ....
പ്രണയമണി തൂവല്‍പൊഴിയും പവിഴമഴ
മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
വിരഹങ്ങളേകി ചെന്തീമഴ
അഭിലാഷമാകെ മായാമഴ
സാന്ത്വനംതേടും കനിവിന്‍ മഴ
മൗനങ്ങള്‍ പാടി മൊഴിനീര്‍ മഴ
പ്രേമസന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ
സ്വരമഴാ ആ....
പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ
മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ
ആദ്യാനുരാഗരാമഴാ...