എം ബാവ
കോഴിക്കോട്ടുകാരനായ മുഹമ്മദ് ബാവ ജനിച്ചത് ചെന്നെയിലാണ്. പിതാവിനു ചെന്നെയിലായിരുന്നു ജോലി, അതുകൊണ്ട് ബാവ പഠിച്ചതും വളർന്നതും അവിടെത്തന്നെ.
സാബു സിറിൾ ആയിരുന്നു കലാസംവിധാന രംഗത്ത് ഗുരു. സാബു സിറിളിനൊപ്പം കിലുക്കത്തിന്റെ ഹിന്ദി റീമേക്കായ “മുസ്ക്കുരാഹത്ത്” ൽ തുടങ്ങി അഞ്ചോളം ഹിന്ദി സിനിമകളിൽ അസിസ്റ്റ് ചെയ്തു. ഒപ്പം മലയാളത്തിലും കാലാപാനി അടക്കമുള്ള സാബു ചിത്രങ്ങളിൽ കലാസംവിധാന സഹായി ആയിരുന്നു ബാവ.
സ്വതന്ത്രമായി കലാസംവിധാനം ചെയ്ത ആദ്യ ചിത്രമായ “അഴകിയ രാവണ“നിലൂടെ തന്നെ ബാവ ചലച്ചിത്ര ലോകത്തും പ്രേക്ഷക മനസിലും ശ്രദ്ധിക്കപ്പെട്ടു. അതിലെ പാട്ടുരംഗങ്ങളിൽ ഒരു കലാസംവിധായകന്റെ ശ്രദ്ധേയമായ ഒരുക്കങ്ങളുണ്ടായിരുന്നു. തുടർന്ന് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾക്ക് ബാവ കലാസംവിധാനം ഒരുക്കി.
രണ്ടു തവണ സംസ്ഥാന അവാർഡുകളും നേടി; 2003 ൽ “മുല്ലവള്ളിയും തേന്മാവും/ സി ഐ ഡി മൂസ” എന്നീ ചിത്രങ്ങൾക്കും 2013 ൽ “ആമേൻ” എന്ന ചിത്രത്തിനും. ആമേനു വേണ്ടി ഒരുക്കിയ കായലോരത്തെ പഴയ പള്ളി വളരെയധികം ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. സംസ്ഥാന അവാർഡുകൾ കൂടാതെ ഒട്ടനവധി മാധ്യമ അവാർഡുകളും നേടിയിട്ടുണ്ട് ബാവ.
മലയാളത്തിലെ നിരവധി പരസ്യചിത്രങ്ങൾക്ക് സെറ്റുകൾ ഒരുക്കിയിട്ടുള്ള ബാവ, “കിളിപോയി”, “ട്രിവാണ്ട്രം ലോഡ്ജ്” എന്നിവ അടക്കം കുറച്ചു സിനിമകളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്.
ഭാര്യ ഷെമ്മി, മകൾ ലിയാൻ എന്നിവർക്കൊപ്പം കൊച്ചിയിൽ താമസിക്കുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ട്രിവാൻഡ്രം ലോഡ്ജ് | കഥാപാത്രം | സംവിധാനം വി കെ പ്രകാശ് | വര്ഷം 2012 |
സിനിമ കിളി പോയി | കഥാപാത്രം | സംവിധാനം വിനയ് ഗോവിന്ദ് | വര്ഷം 2013 |
സിനിമ വാങ്ക് | കഥാപാത്രം തങ്ങൾ | സംവിധാനം കാവ്യ പ്രകാശ് | വര്ഷം 2021 |
സിനിമ റോയ് | കഥാപാത്രം ലൈബ്രേറിയൻ | സംവിധാനം സുനിൽ ഇബ്രാഹിം | വര്ഷം 2022 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പൊങ്കാല | സംവിധാനം എ ബി ബിനിൽ | വര്ഷം 2024 |
തലക്കെട്ട് ഉള്ളൊഴുക്ക് | സംവിധാനം ക്രിസ്റ്റോ ടോമി | വര്ഷം 2024 |
തലക്കെട്ട് ഗഗനചാരി | സംവിധാനം അരുൺ ചന്തു | വര്ഷം 2024 |
തലക്കെട്ട് അക്കരപ്പച്ച | സംവിധാനം ഫൈസൽ റാസി | വര്ഷം 2023 |
തലക്കെട്ട് സെക്ഷൻ 306 ഐ പി സി | സംവിധാനം ശ്രീനാഥ് ശിവ | വര്ഷം 2023 |
തലക്കെട്ട് ഐ സി യു | സംവിധാനം ജോർജ്ജ് വർഗീസ് | വര്ഷം 2023 |
തലക്കെട്ട് Voice of സത്യനാഥൻ | സംവിധാനം റാഫി | വര്ഷം 2023 |
തലക്കെട്ട് ക്വീൻ എലിസബത്ത് | സംവിധാനം എം പത്മകുമാർ | വര്ഷം 2023 |
തലക്കെട്ട് റേച്ചൽ | സംവിധാനം അനന്ദിനി ബാല | വര്ഷം 2023 |
തലക്കെട്ട് ലളിതം സുന്ദരം | സംവിധാനം മധു വാര്യർ | വര്ഷം 2022 |
തലക്കെട്ട് ഇന്നലെ വരെ | സംവിധാനം ജിസ് ജോയ് | വര്ഷം 2022 |
തലക്കെട്ട് ആത്മ | സംവിധാനം എസ് കെ | വര്ഷം 2022 |
തലക്കെട്ട് ജില്ലം പെപ്പരെ | സംവിധാനം | വര്ഷം 2021 |
തലക്കെട്ട് സാജൻ ബേക്കറി സിൻസ് 1962 | സംവിധാനം അരുൺ ചന്തു | വര്ഷം 2021 |
തലക്കെട്ട് വാങ്ക് | സംവിധാനം കാവ്യ പ്രകാശ് | വര്ഷം 2021 |
തലക്കെട്ട് മീസാൻ | സംവിധാനം ജബ്ബാർ ചെമ്മാട് | വര്ഷം 2021 |
തലക്കെട്ട് സൂഫിയും സുജാതയും | സംവിധാനം നരണിപ്പുഴ ഷാനവാസ് | വര്ഷം 2020 |
തലക്കെട്ട് തലനാരിഴ | സംവിധാനം സംജിത് മുഹമ്മദ് | വര്ഷം 2019 |
തലക്കെട്ട് ഹെലൻ | സംവിധാനം മാത്തുക്കുട്ടി സേവ്യർ | വര്ഷം 2019 |
തലക്കെട്ട് ദി സൗണ്ട് സ്റ്റോറി | സംവിധാനം പ്രസാദ് പ്രഭാകർ | വര്ഷം 2019 |
പ്രോജക്റ്റ് ഡിസൈനർ
പ്രോജക്റ്റ് ഡിസൈനർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കൃഷ്ണൻകുട്ടി പണിതുടങ്ങി | സംവിധാനം സൂരജ് ടോം | വര്ഷം 2021 |
അവാർഡുകൾ
Production Designer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വടക്കൻ | സംവിധാനം സജീദ് എ | വര്ഷം 2025 |
തലക്കെട്ട് റോയ് | സംവിധാനം സുനിൽ ഇബ്രാഹിം | വര്ഷം 2022 |
തലക്കെട്ട് ചേര | സംവിധാനം ലിജിൻ ജോസ് | വര്ഷം 2022 |
തലക്കെട്ട് ദി തേർഡ് മർഡർ | സംവിധാനം സുനിൽ ഇബ്രാഹിം | വര്ഷം 2022 |
തലക്കെട്ട് ദ്വിജ | സംവിധാനം ഇജാസ് ഖാൻ | വര്ഷം 2022 |
തലക്കെട്ട് തരംഗം | സംവിധാനം ഡോമിനിക് അരുണ് | വര്ഷം 2017 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ട്രാൻസ് | സംവിധാനം അൻവർ റഷീദ് | വര്ഷം 2020 |
തലക്കെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് | സംവിധാനം അരുൺ ഗോപി | വര്ഷം 2019 |