സൂഫിയും സുജാതയും
സൂഫിയുടെ പ്രാണന്റെ പകുതിയായവൾ സുജാത. പേര് സൂചിപ്പിക്കുന്നത് പോലെ സൂഫിയും സുജാതയും പറയുന്നത് ഒരു കാവ്യം പോലെ മനോഹരമായ ഇവരുടെ പ്രണയത്തിന്റെ കഥയാണ്.
Actors & Characters
Actors | Character |
---|---|
ഡോ വി ആർ രാജീവ് | |
സുജാത | |
സൂഫി | |
മുത്തശ്ശി | |
മൂസാക്ക | |
കുമാരൻ | |
മല്ലികാർജ്ജുൻ | |
തുമ്പി | |
കമല | |
മുയ്സീൻ | |
അശോകൻ | |
സയീീദ് | |
അബൂബ് | |
ഷഫീക്ക് | |
രാജീവിന്റെ അമ്മായി | |
രാജീവിന്റെ അമ്മാവൻ | |
സുലൈമാൻ | |
ജ്യോതിഷി | |
ലീല | |
തുമ്പി | |
ചാനു | |
ഹബീബ് / സ്റ്റേജിലെയാൾ | |
അനൗൺസ് ചെയ്യുന്നയാൾ / സ്റ്റേജിലെയാൾ | |
ഷമീർ | |
മോസ്ക് സെക്രട്ടറി | |
ഇൻസ്പെക്ടർ | |
കോൺസ്റ്റബിൾ | |
ബസ് കണ്ടക്ടർ | |
ജ്യോതിഷിയുടെ സംഘം | |
ജ്യോതിഷിയുടെ സംഘം | |
ജ്യോതിഷിയുടെ സംഘം | |
ജ്യോതിഷിയുടെ സംഘം | |
ജ്യോതിഷിയുടെ സംഘം | |
ജ്യോതിഷിയുടെ സംഘം | |
ജ്യോതിഷിയുടെ സംഘം | |
ജ്യോതിഷിയുടെ സംഘം | |
പർദ്ദയിട്ട പെൺകുട്ടി | |
കോട്ടിട്ടയാൾ | |
രാമായണ പാരായണം നടത്തുന്ന സ്ത്രീ | |
പ്രാർത്ഥന നടത്തുന്നയാൾ | |
റസാഖ് | |
ഷിബുക്കത്തുള്ളാ സഖാഫി | |
ഓത്തുപള്ളിയിലെ പാട്ടുകാരൻ / പാട്ടുസംഘം | |
പാട്ടുകാരൻ | |
പാട്ടു സംഘം | |
പാട്ടു സംഘം | |
പാട്ടു സംഘം | |
പാട്ടു സംഘം | |
പാട്ടു സംഘം | |
സൂഫി നർത്തകൻ | |
സൂഫി നർത്തകൻ | |
സൂഫി നർത്തകൻ | |
സൂഫി നർത്തകൻ | |
സൂഫി നർത്തകൻ | |
കോർഡിനേറ്റർ | |
സ്റ്റേജിലെയാൾ | |
ജീപ്പ് ഓടിച്ചയാൾ | |
ജീപ്പ് ഓടിച്ചയാൾ | |
S I |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എം ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 2 020 |
എം ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പശ്ചാത്തല സംഗീതം | 2 020 |
അജിത് എ ജോർജ്ജ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ശബ്ദമിശ്രണം | 2 020 |
ബിജു സേവ്യർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നൃത്തസംവിധാനം | 2 020 |
ലളിത ഷോബി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നൃത്തസംവിധാനം | 2 020 |
കഥ സംഗ്രഹം
- തിയറ്ററുകളിൽ റിലീസ് ചെയ്യാനായി നിശ്ചയിച്ചിരുന്ന ചിത്രം കോവിഡ് 19ന്റെ തിയറ്റർ പ്രതിസന്ധികളേത്തുടർന്ന് ആദ്യത്തെ ഓവർ ദി ടോപ്പ് ( ഒ.ടി.ടി) റിലീസിനെത്തുന്ന മലയാള ചിത്രമെന്ന പേരു നേടി ആമസോൺ പ്രൈമിൽ റിലീസിനെത്തുകയായിരുന്നു.
- ഫ്രൈഡേ ഫിലിംസ് നടത്തിയ ഓഡീഷനിൽ നിന്ന് ഏകദേശം നാനൂറ് പുതുമുഖങ്ങളിൽ നിന്നാണ് സൂഫിയെന്ന ദേവ് മോഹനെ തിരഞ്ഞെടുക്കുന്നത്.
- ഏറെ നിരൂപണ പ്രശംസ നേടിയ കരി എന്ന സമാന്തര സിനിമക്ക് ശേഷം ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത കൊമേഴ്സ്യൽ സിനിമയാണിത്.
- നായിക സുജാതായി വന്ന അദിതി റാവു ഹൈദരി 14 വർഷത്തിനു മുമ്പ് പ്രജാപതി എന്ന മലയാള സിനിമയിൽ ചെറിയ വേഷം അഭിനയിച്ചിരുന്നു.
മുല്ലബസാറും കാവും അമ്പലവുമുള്ള കുന്നിൻ ചെരുവിലെ ഒരു ഗ്രാമത്തിലേക്കും അവിടെയുള്ള ജിന്ന് പള്ളിയിലേക്കും അവിടെയുള്ള തന്റെ ഗുരുവിന്റെ ഖബറിലേക്കും ഒരു അർധരാത്രിയിൽ പുഴ കടന്ന് നടന്ന് കയറി വരുന്ന സൂഫിയിലൂടെയാണ് കഥയുടെ തുടക്കം. സൂഫിയുടെ മനോഹരമായ വാങ്ക് വിളിയിലൂടെ ആളുകൾ ജിന്ന് പള്ളിയിലേക്ക് കടന്ന് വരുന്നു. രാത്രിയുടെ അന്ത്യ യാമങ്ങളിൽ ഫജ്ർ നമസ്കാരത്തിനിടയിൽ ചില അപ്രതീക്ഷിതമായ സംഭവങ്ങൾ ജിന്ന് പള്ളിയിൽ അരങ്ങേറുന്നു. സൂഫിയേപ്പറ്റിയുള്ള ഒരു സന്ദേശം കേൾക്കുന്ന സുജാതയേയും ഭർത്താവ് രാജീവിനെയുമാണ് പിന്നീട് സിനിമയിൽ കാണിക്കുന്നത്. ഭൂതകാലവും വർത്തമാനകാലവുമായി ഇഴുകിച്ചേരുന്ന സിനിമ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു. സുന്ദരിയും ഊമയായ സുജാതയും സൂഫിയും കണ്ട് മുട്ടുന്നത് ഒരു ബസ് യാത്രയിലൂടെയാണ്. ബസിൽ നിന്ന് നഷ്ടമാവുന്ന സൂഫിയുടെ തസ്ബീഹ് ജപമാല സുജാതക്ക് ലഭ്യമാവുന്നു. അവളത് കൊണ്ട് സൂഫിയുടെ ഗുരുവും അവളുടെ സുഹൃത്തുമായ സംഗീതജ്ഞനുമായ അബൂബിന്റെ അടുത്ത് ചെല്ലുന്നു. സൂഫിയുടെ വാങ്ക് വിളിയിലും ശാന്തമായ സന്യാസപ്രകൃതത്തിലും ആകർഷിതയാവുന്ന സുജാതയും, ഊമയായ സുജാതയുടെ സൌന്ദര്യത്തിലും നൃത്തത്തിലും താല്പര്യം തോന്നുന്ന സൂഫിയും അനുരാഗബദ്ധരാവുന്നു. കണ്ണുകൾ കൊണ്ട് തന്നെ ജീവനോളം പ്രണയിക്കുന്ന സുജാതക്ക് തന്റെ ഏറ്റവും പ്രിയങ്കരമായ തസ്ബീഹ് മാല (ജപമാല) മഹറായി കൊടുക്കുന്ന സൂഫിക്കൊപ്പം ജീവിക്കാൻ സുജാത തയാറാകുന്നു. എന്നാൽ പ്രണയം വീട്ടിലറിയുന്നതോടെ മറ്റ് തലങ്ങളിലേക്ക് കഥ വികസിക്കുന്നു.
പത്ത് വർഷത്തിനിപ്പുറം വർത്തമാന കാലത്തിൽ ദുബായിൽ ഭർത്താവ് രാജീവിനും മകൾക്കുമൊപ്പം താമസിക്കുന്ന സുജാതയ്ക്ക് കിട്ടുന്ന സൂഫിയേപ്പറ്റിയുള്ള ഒരു അപ്രതീക്ഷിതമായ സന്ദേശമറിയാൻ കഴിയുന്നു. ഭർത്താവ് രാജീവിന്റെ നിർദ്ദേശത്തേത്തുടർന്ന് അവർ നാട്ടിലേക്ക് പുറപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.
Audio & Recording
ശബ്ദം നല്കിയവർ |
---|