സ്വാമി ശൂന്യ
ബാബു പോൾ എന്നാണ് ഔദ്യോഗിക നാമം.
1958 January 28 ന് കോട്ടയം ജില്ലയിലെ മേവെള്ളൂർ ഇൽ ജനിച്ചു.
10 മാസം പ്രായമുള്ളപ്പോൾ പോളിയോ വന്ന് ദേഹം തളർന്നു പോയി.12 വയസ്സുള്ളപ്പോൾ ഒത്തിരി ചികിത്സകളുടെ ഫലമായി വടി കുത്തിപ്പിടിച്ചു നടക്കാം എന്നായി.
ഔദ്യോഗിക വിദ്യാഭ്യാസം ഇല്ല എങ്കിലും അമ്മ പഠിപ്പിച്ചു കൊടുത്ത അക്ഷരങ്ങളുടെ വെളിച്ചത്തിൽ എഴുത്തിൽ സ്വന്തം സ്ഥാനം നേടിയെടുത്തു. സ്വന്തം നാട്ടിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു.ഒരു പ്രാദേശിക പത്രം 'നിജസ്ഥിതി' എന്ന പേരിൽ നടത്തിയിരുന്നു.
അംഗവൈകല്യം ഒന്നിനും ഒരു തടസ്സമായില്ല ഇദ്ദേഹത്തിന്.തൃപ്പൂനിത്തുറ Fine Arts college ൽ ചിത്രം വര പഠിച്ചെങ്കിലും കോഴ്സ് മുഴുമിക്കാനായില്ല
1985 August 25 ന് സി.എസ് ജോർജിൻ്റെ കൂത്താട്ടുക്കുളം മേരിയുടെയും മകൾ സുലേഖ യെ കല്യാണം കഴിച്ചു.
സമാനമനസ്കർ ഒരുമിച്ചു താമസിക്കുന്ന ഒരു ആശ്രമം എന്നത് ഇദ്ദേഹത്തിൻ്റെ സ്വപ്നം ആയിരുന്നു.
അത് ആദ്യം ശാന്തിയിടം എന്ന പേരിലും പിന്നീട് പ്രണയകുലം എന്ന പേരിലും സാക്ഷാൽക്കരിക്കാൻ ശ്രമിച്ചു.
2004 March 2 നു സ്വാമി ശൂന്യം ദർശി എന്ന പേര് സ്വീകരിച്ചു.