പ്രശാന്ത് വിജയ്

Prasanth Vijay

തന്റെ കുട്ടിക്കാലം മുതൽക്കു തന്നെ സിനിമാക്കാരനാവുക എന്ന സ്വപ്നം ഉള്ളിൽക്കൊണ്ടു നടന്ന പ്രശാന്ത് വിജയ് തന്റെ എഞ്ചിനീയറിംഗ്, എം ബി എ പഠനങ്ങൾക്കു ശേഷമാണ് 'അംഗുലീചാലിതം' എന്ന ഹ്രസ്വചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേയ്ക്കെത്തുന്നത്. പ്രശാന്തിന്റെ പ്രഥമ ഫീച്ചർ ഫിലിമായ 'അതിശയങ്ങളുടെ വേനൽ' 2017 അന്താരാഷ്ട്രചലച്ചിത്രമേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.