കൃഷാന്ദ്

Kris-hand
സംവിധാനം: 3
കഥ: 2
സംഭാഷണം: 3
തിരക്കഥ: 2

തിരുവനന്തപുരം സ്വദേശി,  1986 ജൂലൈ 5ന് ജി രാധാകൃഷ്ണൻ നായർ, അമ്പിളി രാധാകൃഷ്ണൻ എന്നിവരുടെ മകനായി ജനിച്ചു. തിരുവനന്തപുരത്തെ ആര്യാ സെൻട്രൽ സ്കൂളിൽ നിന്ന് സ്കൂളിംഗും മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും പൂർത്തിയാക്കി. വിഷ്വൽ കമ്യൂണിക്കേഷൻ & ഡിസൈനിൽ മുബൈ ഐഐടിയിൽ നിന്ന് മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലിന്റെ അസിസ്റ്റന്റായി പരിശീലനം നേടി. 2013ലാണ് സിനിമയിലെ പ്രൊഫഷണൽ കരിയറിനു തുടക്കമാവുന്നത്. സുധേഷ് ബാലനും ഗുരുക്കന്മാരിലൊരാളാണ്. ബന്ധുക്കാരൊന്നും സിനിമയിൽ ഇല്ലാഞ്ഞിട്ടും സിനിമ എന്നും സ്വപ്നം കണ്ടിരുന്ന കൃഷാന്ദിന്റെ ആദ്യ സ്വതന്ത്ര ചിത്രം വൃത്താകൃതിയിലുള്ള ചതുരമാണ്. തുടർന്ന് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അവാർഡുകളും കരസ്ഥമാക്കിയ ആവാസവ്യൂഹമെന്ന സിനിമ സംവിധാനം ചെയ്തു. ഒടുവിൽ 2023ൽ ഒടിടി റിലീസായി പുറത്തിറങ്ങിയ പുരുഷ പ്രേതം - ദി മെയിൽ ഗോസ്റ്റെന്ന സിനിമ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു.

കേരളയുടെ IFFK ചലച്ചിത്ര മേളയിൽ വൃത്താകൃതിയിലുള്ള ചതുരം പ്രദർശിപ്പിച്ചിരുന്നു.  മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുമത് കരസ്ഥമാക്കി. കൃഷാന്ദിന്റെ രണ്ടാം സിനിമയായ ആവാസവ്യൂഹം നിരവധി അവാർഡുകൾ വാരിക്കൂട്ടി. IFFK യിൽ മികച്ച ചിത്രത്തിനുള്ള FIPRESCI, NETPAC എന്നീ അവാർഡുകൾ നേടി. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമക്കും തിരക്കഥക്കുമുള്ള അവാർഡുകളും കരസ്ഥമാക്കി. ഉത്സാഹ ഇതിഹാസമെന്ന വെബ് സീരീസിനും സിയോൾ വെബ് ഫെസ്റ്റിൽ അവാർഡ് ലഭ്യമായിരുന്നു. MSIFFന്റെ 48 മണിക്കൂർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രാഹകനും എഡിറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിലവിൽ മുംബൈ IITയിൽ ഇന്റസ്ട്രിയൽ ഡിസൈൻ ഡിപ്പാർട്ട്മെന്റിൽ ജോലി നോക്കുന്ന കൃഷാന്ദിന്റെ ഭാര്യ ശ്യാമ, മകൾ നക്ഷത്ര പർപ്പിൾ.

കൃഷാന്ദിന്റെ ഇമെയിൽ | ഇൻസ്റ്റഗ്രാം | വിക്കിപ്പീഡിയ | വെബ്സൈറ്റ്