നവാസ് വള്ളിക്കുന്ന്

Navas Vallikkunnu

കോഴിക്കോട് സ്വദേശി. 1984 ജനുവരി 31ന്  കോഴിക്കോട് പന്തീരങ്കാവ് ‌വള്ളിക്കുന്ന് ആലിയുടെയും ബീവിയുടേയും മകനായി ജനിച്ചു. പന്തീരങ്കാവ് ‌കൈലമഠം എൽ പി സ്കൂൾ, പന്തീരങ്കാവ് ‌ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം. സ്കൂൾ കാലഘട്ടത്തിൽത്തന്നെ മിമിക്രി അവതരിപ്പിച്ച് തുടങ്ങി. 2005 മുതൽ പ്രൊഫഷണൽ വേദികളിൽ മിമിക്രി കോമഡി ഷോകൾ എന്നിവ ചെയ്യാൻ തുടങ്ങി. അങ്ങനെ മഴവിൽ മനോരമയുടെ കോമഡി സർക്കസെന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത നവാസിന് അതിന്റെ ഫൈനലിലെ ജനപ്രിയ നായകനെന്ന അവാർഡ് ‌ലഭ്യമായി. റിയാലിറ്റി ഷോയിൽ നിന്നുള്ള പ്രശസ്തി നവാസിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ആ സമയത്ത് ചിത്രീകരണം തുടങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ വേഷം ലഭിച്ചു. അങ്ങനെ മലയാള സിനിമയിൽ ഒരു അഭിനേതാവായി തുടക്കം കുറിച്ചു. സുഡാനിക്ക് ശേഷം നിരവധി സിനിമകളിൽ സഹനടനും ഹാസ്യകഥാപാത്രങ്ങളുമൊക്കെ കൈകാര്യം ചെയ്ത നവാസിന്റെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു പൃഥ്വീരാജ് നായകനായ കുരുതിയിലേത്.    

നവാസിന്റെ വിലാസം : Navas vallikkunnu, Vallikkunnu parambu, PO Pantheerankave, Calicut 673019

നവാസിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ : Navas Vallikkunnu | ഫേസ്ബുക്ക് പേജ്