രഞ്ജീത്ത് കമല ശങ്കർ

Ranjeet Kamala Sankar
Ranjeet Kamala Sankar
Date of Birth: 
തിങ്കൾ, 1 August, 1977
സംവിധാനം: 1
കഥ: 1
സംഭാഷണം: 2
തിരക്കഥ: 2

1977 ആഗസ്റ്റ് 1 ന് ശങ്കറിന്റെയും കമല ശങ്കറിന്റെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ഹോളി എയ്ഞ്ചൽസ് സ്ക്കൂൾ, ക്രൈസ്റ്റ് നഗർ സ്ക്കൂൾ, എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞതിനുശേഷം ശ്രീ ചിത്തിരതിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 

2013 ൽ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായിട്ടാണ് രഞ്ജീത്ത് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. പിന്നീട് കോഹിനൂർ, അന്വേഷണം എന്നീ സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായി. അതിനുശേഷം 2020 ൽ ചതുർമുഖം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം സംവിധാനത്തിലും തുടക്കം കുറിച്ചു.

രഞ്ജീത്തിന്റെ ഭാര്യ ലക്ഷ്മി സീത. ഒരു മകൻ സത്യ ലക്ഷ്മി രഞ്ജിത്ത്.