കോഹിനൂർ

Released
Kohinoor
കഥാസന്ദർഭം: 

ലൂയിസ്‌. വളരെയധികം പ്രതീക്ഷകളും സ്വപ്‌നങ്ങളുമുള്ള ഒരു ചെറുപ്പക്കാരന്‍. സ്വപ്നലോകത്ത് ജീവിക്കുന്ന ലൂയിസിന്റെ പ്രധാന ഹോബി സിനിമ കാണലാണ്. പെട്ടന്ന് പണക്കാരനാകണമെന്നാണ് ലൂയിസിന്റെ മോഹം. രാജാവിന്റെ മകനെപ്പോലെ അല്ലെങ്കില്‍ ആക്ഷൻ ത്രില്ലര്‍ ചിത്രത്തിലെ നായകനെപ്പോലെ കള്ളക്കടത്തുകാരനോ അധോലോക നായകനോ ആകണം. സിനിമയിലെ അധോലോക നായകന്മാരെ മനസില്‍ പ്രതിഷ്‌ഠിച്ച്‌ പൂജിക്കുന്ന ലൂയിസ്‌ തന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതാനും പേര്‍ കൂടി കടന്നവരുന്നു. അപരിചിതരായിരുന്നുവെങ്കിലും ചെറുപുഴ എന്ന ഗ്രാമമായിരുന്നു അവരുടെ ലക്ഷ്യം. മുബൈയില്‍ അധോലോകത്ത്‌ പ്രവര്‍ത്തിച്ചിരുന്ന ഹൈദര്‍, കൊച്ചിയില്‍ നിന്നെത്തിയ ഫ്രെഡ്‌ഡി, ഫ്രെഡ്‌ഡിയുടെ സുഹൃത്ത്‌ നിക്കോളാസ്‌ എന്നിവരുടെ വരവ്‌ ലൂയിസിന്റെയും ആണ്ടിക്കുഞ്ഞിന്റെയും ജീവിതത്തിലും തുടര്‍ന്ന്‌ ചെറുപുഴ ഗ്രാമത്തിലും ഉണ്ടാകുന്ന രസകരങ്ങളായ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ്‌ 'കോഹിനൂര്‍' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 24 September, 2015

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'കോഹിനൂർ'. ആഡംസ് വേൾഡ് ഓഫ് ഡ്രീമ്സിന്റെ ബാനറിൽ നടൻ ആസിഫ് അലിയും സജിൻ ജാഫർ, ബ്രിജീഷ് മുഹമ്മദ്‌ എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ തിരക്കഥ സംഭാഷണം സലിൽ മേനോൻ, രഞ്ജിത്ത് കമലശങ്കർ. ചിത്രത്തിൽ ഇന്ദ്രജിത്ത്, ആസിഫ് അലി, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്‌, അജു വർഗ്ഗീസ് തുടങ്ങിയവർ അഭിനയിക്കുന്നു. അപർണ്ണ വിനോദാണ് നായിക.

Kohinoor Official Trailer HD