അൻപ് അറിവ്

ANB ARIVU

അൻപുമണി അറിവുമണി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. അൻപ് ആണ്  ആദ്യം സംഘട്ടന  രംഗത്തേക്ക് പ്രവേശിച്ചത്. ഡ്യൂപ്പ് ആയിട്ടായിരുന്നു അത്. അറിവും താമസിയാതെ തന്റെ കഴിവുകൾ വളർത്തിയെടുത്തു ചേട്ടനൊപ്പം കൂടി. അന്ന്  നായകന്റെ സീക്വൻസുകൾക്ക് ബോഡി ഡബിൾ ആയിരുന്നു.  തുടർന്ന്, ഇവർ  പ്രമുഖ 'മാസ്റ്റേഴ്സ്’ സ്റ്റണ്ട് ടീമുകളുടെ ഭാഗമായി - അൻബു ‘സ്റ്റണ്ട്’ ശിവയുടെ ടീമിൽ  ഇടം കണ്ടെത്തി, അറിവ് അനൽ അരസു, പീറ്റർ ഹെയ്ൻ എന്നിവരുടെ ടീമുകളിലും. അസിസ്റ്റന്റുമാരുടെ നീണ്ട പട്ടികയിൽ  ഒരാളായി ഇരുവരും സിനിമയിൽ എത്തപ്പെട്ടു.
സ്റ്റണ്ട് മാസ്റ്റേഴ്സ് എന്ന നിലയിൽ അവർ ഒന്നായി ചെയ്ത ആദ്യ സിനിമ  മലയാളത്തിൽ ആയിരുന്നു - ബാച്ചിലർ പാർട്ടി എന്ന സിനിമ.
പിന്നീട് ഒരു പാട് പ്രശസ്ത ചിത്രങ്ങളിൽ ഇവർ അണി നിരന്നു. കബാലിയിലെ സ്റ്റണ്ട് രംഗങ്ങൾ ഇവർക്ക് ഒരു പാട് പ്രശസ്തി നേടിക്കൊടുത്തു

കെ ജി എഫ് - Chapter  1 ലൂടെ ദേശീയ  അവാർഡ് നേട്ടം  ഇവർ കൈവരിച്ചു.