അമർ അക്ബർ അന്തോണി

Released
Amar Akbar Anthony malayalam movie
കഥാസന്ദർഭം: 

മൂന്നു ചങ്ങാതിമാർ. ഇവർക്കിടയില്‍ ഇടയ്‌ക്ക് പിണക്കങ്ങളും ഇണക്കങ്ങളുമുണ്ടാകാറുണ്ട്‌. അവര്‍ ചിലപ്പോള്‍ ശത്രുക്കളെപ്പോലെയും  പെരുമാറും. ഇതിനിടയില്‍ പ്രണയമുണ്ട്‌. കുടുംബ ബന്ധങ്ങളുണ്ട്‌. ഇവരില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മാതാപിതാക്കളുണ്ട്‌. ഇതെല്ലാം പതിവുപോലെ നീങ്ങുന്നതിനിടയിലാണ്‌ അവര്‍ക്കിടയില്‍ ഒരു പ്രശ്‌നം കടന്നുവരുന്നത്‌. ഇത്‌ ചിത്രത്തെ ഏറെ സംഘര്‍ഷത്തിലേക്ക്‌ നയിക്കുന്നു

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
142മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 16 October, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊച്ചി, തായ്ലാന്റ്

യു ജി എം എന്റർറ്റൈന്റ്മെന്റ് & അനന്യ ഫിലിംന്റെ ബാനറിൽ ഡോ സക്കറിയ തോമസ്‌, ആൽവിൻ അന്റണി എന്നിവർ നിർമ്മിച്ച്‌ നടനായ നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് 'അമർ അക്ബർ അന്തോണി'. ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ ഇവരുടെതാണ് തിരക്കഥ. പൃഥ്വീരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് ടൈറ്റിൽ റോളുകളിൽ എത്തുന്നത്. നായിക നമിത പ്രമോദ്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നതും നാദിർഷയാണ്  

 

Amar Akbar Anthony - Official Trailer | Prithviraj, Jayasurya, Indrajith, Namitha Pramod