സഞ്ജു വി സാമുവൽ

Sanju V Samuel

 കാസർക്കോട് ജില്ലയിലെ ചീമേനിയിൽ തമ്പി വി സാമുവലിന്റെയും ജെസ്സി പാലയിലിന്റെയും മകനായി ജനിച്ചു. കൊടക്കാട് KMVHSS ലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സ്കൂൾ പഠനത്തിനുശേഷം സഞ്ജു കൊച്ചിൻ  Neo film School -ൽ ഫിലിം ഡയറക്ഷനിൽ ഡിപ്ലോമ എടുത്തു. 

Neo film school- ലെ പഠനത്തിനു ശേഷം ജൂഡ് ആന്റണി ജോസഫിന്റെ കീഴിൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ സഹ സംവിധായകനായി സിനിമയിൽ തുടക്കമിട്ടു. അതിനു ശേഷം അമർ അക്ബർ അന്തോണിഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചു. സഞ്ജു ഒരു ഗ്രാഫിക് ഡിസൈനർ കൂടിയാണ്.

2022-ൽ കപ്പ് എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനായി മാറി.

Email : sanjuvsamuel@yahoo.in
Facebook id : Sanju V Samuel 

Instagram : sanju_v_samuel ( https://www.instagram.com/invites/contact/?i=1byszmieo5k3s&utm_content=p... )