ഇനിയ

Iniya
Iniya_m3db
ശ്രുതി സാവന്ത്

തമിഴ് മലയാളം അഭിനേത്രിയായ ‘ഇനിയ’ യുടേ യഥാർത്ഥപേര് ശ്രുതി സാവന്ത് എന്നാണ്, സ്വദേശം തിരുവനന്തപുരം. സ്ക്കൂൾ പഠനകാലത്തുതന്നെ നിരവധി ടെലിവിഷൻ സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചു തുടങ്ങി. 2005ൽ മിസ്സ് തിരുവനന്തപുരമായിരുന്നു ഇനിയ. പിന്നീട് മോഡലിങ്ങിലേക്കും പരസ്യചിത്രങ്ങളിലേക്കും തിരിഞ്ഞ ഇനിയ 2006ൽ ഡോ. ബിജു സംവിധാനം ചെയ്ത സൈറ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് വിജയകൃഷ്ണൻ സംവിധാനം ചെയ്ത ദലമർമ്മരങ്ങൾ (2009) ഉമ്മ (2011) എന്നീ സിനിമകളിലും രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്ത The Sacred Face എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിമിലും അഭിനയിച്ചു. 2010ൽ പാഠകശാല, യുദ്ധം സെയ്യ് എന്നീ തമിഴ് ചിത്രങ്ങളിലൂടേ ഇനിയ തമിഴ് സിനിമാ പ്രവേശം നടത്തി. 2011 ൽ പുറത്തിറങ്ങിയ ‘വാഗൈ സൂട വാ” എന്ന തമിഴ് സിനിമയാണ് ഇനിയയെ ശ്രദ്ധേയമാക്കിയത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള എഡിസൺ അവാർഡും, മികച്ച നടിക്കുള്ള ഫിലിം ഫെയർ, വിജയ് നോമിനേഷനുകളും ലഭിച്ചു. 2012ൽ നവാഗതനായ ജോ ചാലിശ്ശേരി സംവിധാനം ചെയ്ത “ഭൂപടത്തിൽ ഇല്ലാത്ത ഒരിടം” എന്ന സിനിമയിലെ നായികയാണ് ഇനിയ.

തിരുവനന്തപുരം സ്വദേശികളായ സലാഹുദ്ദീനും സാവിത്രിയുമാണ് മാതാപിതാക്കൾ. നടിയായ ശരണ്യ,ശ്രാവൺ എന്നിവർ സഹോദരങ്ങൾ. അമൃതവിദ്യാലയം,കാർത്തിക തിരുനാൾ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.