വെള്ളിവെളിച്ചത്തിൽ

Vellivelichathil (malayalam movie0
കഥാസന്ദർഭം: 

ജീവിതഗന്ധിയായിട്ടുള്ള കഥ , മസ്ക്കറ്റിലെ പ്രവാസി മലയാളികളുടെ ജീവിതവും അവരുടെ സ്വപ്നങ്ങളും നൊമ്പരങ്ങളും പറയുന്നതാണ് വെള്ളിവെളിച്ചത്തിൽ ചലച്ചിത്രം.
പ്രവാസി മലയാളികളുടെ നിത്യജീവിതത്തിൽ ഒരു ശരാശരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 19 September, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
സുൽത്താനറ്റ് ഓഫ് ഒമാൻ (Sultanate Of Oman)

മധു കൈതപ്രം സംവിധാനം ചെയ്യുന്ന സിനിമ. മാധ്യമപ്രവർത്തകനായ ജോണ്‍ ബ്രിട്ടാസ് നായകനാകുന്നു. മസ്കറ്റിലെ ഒരു ബ്രിട്ടീഷ് ഇന്റർനാഷണൽ കമ്പനിയിലെ എക്സിക്ക്യൂട്ടീവായ ഉപേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്നത്. ക്ളബ് ഡാൻസറായ തനൂജയായി ഇനിയ നായികയായെത്തുന്നു. ഇവരെക്കൂടാതെ ലാലു അലക്സ് ,ടിനി ടോം ,ശ്രീജിത്ത്‌ രവി ,സുരാജ് വെഞാറമൂട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കഥ ,തിരക്കഥ സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി വി ബാലകൃഷ്ണനാണ്. നിർമ്മാണം രമേശ്‌ നമ്പ്യാർ

vellivelichathil movie poster

A_Sw3wJkCQg