ശ്രീജിത്ത് രവി

Sreejith Ravi

മലയാള ചലച്ചിത്ര നടൻ. 1976 മെയ് 19 ന്  പ്രശസ്ത നടൻ ടി ജി രവിയുടെയും ഡോക്ടർ സുഭദ്രയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ ഹരിശ്രീ വിദ്യാനിധി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. NIT സൂരത്കല്ലിൽ നിന്നും മെക്കാനിക്കൽ എഞ്ജിനീയറിംഗിൽ ബിരുദം നേടി. ICFAI ബാംഗ്ലൂരിൽ നിന്നും PGDBA- യും, ICFAI ഹൈദരാബാദിൽ നിന്ന് ബിസിനസ് ഫിനാൻസിൽ ഡിപ്ലോമയും കഴിഞ്ഞു.

ശ്രീജിത്ത് രവി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത് 2005- ലാണ്. ആ വർഷം അദ്ദേഹം അഭിനയിച്ച മയൂഖം, ചാന്തുപൊട്ട്, ബൈ ദി പീപ്പിൾ എന്നീ സിനിമകളാണ് റിലീസായത്. അതിൽ ചാന്തുപൊട്ട് എന്ന സിനിമയിലെ ശ്രീജിത്ത് രവിയുടെ അഭിനയം പ്രേക്ഷക ശ്രദ്ധനേടി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നാലു പെണ്ണുങ്ങൾ എന്ന ചിത്രത്തിൽ നല്ല വേഷം ലഭിച്ചു. 2012- ൽ Vettai എന്ന ചിത്രത്തിലൂടെയാണ്  തമിഴ് സിനിമാരംഗത്തേയ്ക്കെത്തുന്നത്. നെഗറ്റീവ് കാരക്ടറുകൾ ചെയ്തിരുന്ന ശ്രീജിത്ത് രവി, സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നു- വിലൂടെ തമാശകലർന്ന കാരക്ടർ റോളുകളും തനിയ്ക്കു വഴങ്ങുമെന്ന് തെളിയിച്ചു. പുണ്യാളൻ അഗർബത്തീസ് അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയമായ ഹാസ്യപ്രധാനമായ റോളുകൾ ചെയ്തു.

ശ്രീജിത്ത് രവിയുടെ ഭാര്യ സജിത ശ്രീജിത്ത്. രണ്ടുമക്കളാണ് അവർക്കുള്ളത്. റിജർഷ്വ ശ്രീജിത്ത്, റിതുഞ്ജയ് ശ്രീജിത്ത്.