പ്രമോദ് പപ്പൻ

Pramod Pappan

മലയാള ചലച്ചിത്ര സംവിധായകൻ. മമ്മൂട്ടി നായകനായ വജ്രം സംവിധാനം ചെയ്തുകൊണ്ടാണ് പ്രമോദ് പപ്പൻ ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2004-ലായിരുന്നു വജ്രം റിലീസ് ചെയ്തത്. തുടർന്ന് മമ്മൂട്ടി, നയൻ താര, ഷീല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തസ്ക്കരവീരൻ സംവിധാനം ചെയ്തു. 2007- ൽ കലാഭവൻ മണിയെ നായകനാക്കി  എബ്രഹാം & ലിങ്കൺ സംവിധാനം ചെയ്തു. ബ്ലാക്ക് സ്റ്റാലിയൻ, ബാങ്കോക്ക് സമ്മർ, മുസാഫിർ എന്നീ സിനിമകൾ കൂടി പ്രമോദ് പപ്പൻ സംവിധാനം ചെയ്തിട്ടുണ്ട്. ഈ മൂന്നു സിനിമകളുടെയും ഛായാഗ്രഹണവും ബ്ലാക്ക് സ്റ്റാലിയൻ, മുസാഫിർ എന്നീ സിനിമകളുടെ കഥയും പ്രമോദ് പപ്പൻ തന്നെയായിരുന്നു.