സാജൻ കെ മാത്യു

Sajan K Mathew
Date of Birth: 
Thursday, 12 March, 1981
സാജൻ ആലുമ്മൂട്ടിൽ
സംവിധാനം: 5
കഥ: 1
സംഭാഷണം: 1

കെ കെ മത്തായിയുടെയും ലെല്ലമ്മ മത്തായിയുടെയും മകനായി കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ജനിച്ചു. പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ സാജൻ കെ മാത്യു തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമബിരുദം നേടി.  അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാജൻ 2004 ഡിസംബർ മുതൽ 2005 ഓഗസ്റ്റ് വരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ ജോലി ചെയ്തു.

അതിനുശേഷം യുകെയിലെ ഗ്ലാസ്‌ഗോ സ്ട്രാത്ത് ക്ലൈഡ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം, കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് കലയിൽ ബിരുദാനന്തര ബിരുദം എന്നിവക്ക് ശേഷം പരസ്യചിത്ര നിർമ്മാതാവയി സാജൻ കലാജീവിതം ആരംഭിച്ചു. തുടർന്ന് ദീപു കരുണാകരനൊപ്പം വിവിധ ഡോക്യുമെൻ്ററികളിലും പരസ്യചിത്രങ്ങളിലും സംവിധായക സഹായിയായി. 2014 -ൽ വാസുദേവ് സനലിനേടൊപ്പം ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലും ദിലീഷ് നായരോടൊപ്പം ടമാാാർ പഠാാാർ എന്ന ചിത്രത്തിലും അസിസ്റ്റന്റ് ഡയറക്ടറായിക്കൊണ്ട് സിനിമാമേകഖലയിൽ തുടക്കം കുറിച്ചു. 2016 -ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സാജൻ കെ മാത്യു സ്വതന്ത്ര സംവിധായകനായി. തുടർന്ന് വിവാഹ ആവാഹനം21 ബേക്കർ സ്ട്രീറ്റ്മാർട്ടിൻ ലൂഥർ കിംഗ് എന്നീ ചിത്രങ്ങളും അദ്ധേഹം സംവിധാനം ചെയ്തു.

സാജൻ കെ മാത്യുവിന്റെ ഭാര്യ ഹേമ. ജയന്ത്, സിദ്ധാന്ത് എന്നിവർ മക്കളാണ്.