ജോണ്‍ ബ്രിട്ടാസ്

Name in English: 
John Brittas
Date of Birth: 
Mon, 24/10/1966

കൈരളി ടി വി ചാനൽ മാനേജിംഗ് ഡയറക്റ്ററും മാധ്യമ പ്രവർത്തകനുമാണ് ജോണ്‍ ബ്രിട്ടാസ്. സ്വദേശം കണ്ണൂർ. തൃശൂർ ഡോൺബോസ്കോ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസംവും തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് തൃശ്ശർ കേരളവർമ്മ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും, പയ്യന്നൂർ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. ദില്ലിയിൽ എം.ഫിൽ വിദ്യാർത്ഥിയായിരിക്കെ ദേശാഭിമാനിയുടെ ന്യൂഡെൽഹി ബ്യൂറോ ചീഫായി ജോലി നോക്കുകയും തുടർന്നു ആകാശവാണിയുടെ ഡൽഹി നിലയത്തിൽ വാർത്താ വായനക്കാരനായി ജോലി നേടുകയും ചെയ്തു. ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ ബിസിനസ് ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം, കെ.വി. ഡാനിയേൽ പുരസ്കാരം,ഗോയങ്ക ഫൗണ്ടെഷന്റെ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.

പരദേശി, തൂവാനത്തുമ്പികൾ എന്നീ സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. മധു കൈതപ്രം സംവിധാനം ചെയ്ത വെള്ളിവെളിച്ചത്തിൽ സിനിമയിൽ ആദ്യാമായി നായകനായി അഭിനയിച്ചു