രണ്ടു പ്രണയചന്ദ്രരായ്
രണ്ടു പ്രണയചന്ദ്രരായ് ചേർന്നുദിച്ച കണ്ണുകൾ
നിന്റെ കണ്ണുകൾ
ചന്ദ്രകാന്തക്കല്ലുപോലലിഞ്ഞുപോയ മാനസം
എന്റെ മാനസം
കണ്ടതാദ്യമായ് നാം കണ്ടതാദ്യമായ്..
നൂറു ജന്മമായ് തേടിടുന്നു
രണ്ടു പ്രണയചന്ദ്രരായ് ചേർന്നുദിച്ച കണ്ണുകൾ
നിന്റെ കണ്ണുകൾ..
അകലേ... അകലേ...
അകലെയാണു നമ്മളെങ്കിലും...
ചാരെ നിന്ന പോലെ..
കൂട്ടിനുള്ളിലെങ്കിലും കൂടെയുള്ളപോലെ...അരികേ
നമ്മളൊന്നുചേരുവാൻ കൊതിച്ച നേർനോവുകൾ
രണ്ടു പ്രണയചന്ദ്രരായ് ചേർന്നുദിച്ച കണ്ണുകൾ
നിന്റെ കണ്ണുകൾ
ചന്ദ്രകാന്തക്കല്ലുപോലലിഞ്ഞുപോയ മാനസം
എന്റെ മാനസം..
കേൾക്കുമോ.. കേൾക്കുമോ
ശബ്ദമില്ലാതെയെങ്കിലും..
എന്റെ ഉൾവിളികൾ കേൾക്കുമോ
കാൽച്ചിലമ്പിനുള്ളിലെ പൊൻതരിയാണെങ്കിലും...
കേൾക്കുമോ..
പിരിയുവാൻ വയ്യ.. ഇനിയും അകലുവാൻ വയ്യാ..
രണ്ടു പ്രണയചന്ദ്രരായ് ചേർന്നുദിച്ച കണ്ണുകൾ
നിന്റെ കണ്ണുകൾ..
ചന്ദ്രകാന്തക്കല്ലുപോലലിഞ്ഞുപോയ മാനസം
എന്റെ മാനസം