കിരൺ പ്രഭാകരൻ

Kiran Prabhakaran
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

കിരണ്‍ ചിത്രകാരനെന്ന നിലയിലും, എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയാളാണ്. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ ‘അരനാഴികനേര’ത്തിന്റെ തിരക്കഥാകൃത്തായ കിരണ്‍പ്രഭാകരന്‍ അമൃത ടിവിയില്‍ പ്രോഗ്രാം ഹെഡായി പ്രവര്‍ത്തിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്രയുടെ തിരക്കഥാകൃത്താണ് കിരൺ പ്രഭാകരൻ. ഡിജിറ്റല്‍ പെയിന്‍റിംഗില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ കിരണ്‍ നേടിയിട്ടുണ്ട്. താക്കോൽ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് തുടക്കം കുറിച്ചു.

Kiran Prabhakaran