ഹരിശ്രീ യൂസഫ്
ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ ജനിച്ചു. ഉപ്പ സഹകരണ ബാങ്കിലെ പ്യൂണായിരുന്നു. ചെറുപ്പത്തിൽ യൂസഫ് കല്യാണവീടുകളിൽ പാടാൻ പോകുമായിരുന്നു. പത്താം ക്ളാസ് കഴിഞ്ഞ് അമ്പലപ്പറമ്പുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കാൻ തുടങ്ങി. പിന്നീട് പല പ്രൊഫഷണൽ ട്രൂപ്പുകളുടെ ഭാഗമായി, അങ്ങിനെ ഹരി ശ്രീ ട്രൂപ്പിലെത്തിയതോടെ ഹരിശ്രീ യൂസഫ് എന്ന പേരിലറിയപ്പെടാൻ തുടങ്ങി.
ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തും തുടക്കമിട്ടു, മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ ഡ്യൂപ്പ് ചെയ്തിട്ടായിരുന്നു യുസഫ് പ്രശസ്തനായത്. ഫ്രണ്ട്സ് എന്ന സിനിമയിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ അഭിനയിച്ചു. ഹലോ ദുബായ്ക്കാരൻ എന്ന സിനിമയിലൂടെ ഹരിശ്രീ യൂസഫ് സംവിധായകനായി. സിനിമയുടെ തിരക്കഥ രചിച്ചതും യൂസഫായിരുന്നു.
ഹരിശ്രീ യൂസഫിന്റെ ഭാര്യ ബാരിഷ. മൂന്നു മക്കൾ അഫ്സൽ, ആസിഫ്, ആദിൽ.