കസിൻസ്

Cousins
കഥാസന്ദർഭം: 

സാം, ജോര്‍ജി, പോളി, ടോണി എന്നിവര്‍ കസിന്‍സാണ്. ഇവരില്‍ പോളിയും ടോണിയും സഹോദരങ്ങളാണ്‌. സാമിന്റെ ജീവിതത്തിലെ പഠനകാലത്ത്‌ ആറുവര്‍ഷക്കാലം ഓര്‍മ്മയില്‍നിന്നും നഷ്‌ടപ്പെടുന്നു. അത് വീണ്ടെടുക്കാന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം നാലുപേരും നടത്തുന്ന ഒരു യാത്രയിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥാഗതികള്‍ വികസിക്കുന്നത്‌. യാത്രയ്‌ക്കിടയില്‍ കേരള കർണാടക അതിർത്തിയിലുള്ള ചന്ദ്രഗിരി കൊട്ടാരത്തില്‍ ഇവര്‍ എത്തപ്പെടുന്നു. ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്‌ ചന്ദ്രഗിരി കൊട്ടാരം. രാജവാഴ്‌ച അവസാനിച്ചിട്ടും ഇന്നും സാമ്പ്രദായമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അതേപടി തുടരുന്ന ഒരു തലമുറയാണ്‌ കൊട്ടാരത്തിലുള്ളത്‌. ഈ കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടെ പെണ്‍ഭരണമാണ്‌ നടക്കുന്നത്‌ എന്നുള്ളതാണ്. വല്യമ്മയും ചെറിമ്മയുമാണ്‌ അവകാശികള്‍. കൊട്ടാരത്തിലെ നാലു സഹോദരന്മാരുടെ സഹോദരിമാരാണ് ആരതിയും മല്ലികയും. അതുകൊണ്ടുതന്നെ ഏറെ ബഹുമാനവും സ്‌നേഹവും ഇവര്‍ക്ക്‌ ലഭിക്കുന്നു. നാട്ടിലെ നിയമവാഴ്‌ചയും തീരുമാനങ്ങളും ചന്ദ്രഗിരി കൊട്ടാരത്തിന്റെ അവകാശമാണ്‌. സാമിന്റെ നഷ്‌ടപ്പെട്ട, സങ്കീര്‍ണമായ ഓര്‍മ്മകള്‍ക്ക്‌ ഈ കൊട്ടാരം പ്രധാന പശ്‌ചാത്തലമാകുന്നു. ഇവിടെനിന്നും ഈ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ കസിന്‍സ്‌ നാലുപേരും നടത്തുന്ന ശ്രമങ്ങളുടെ ചലച്ചിത്രാവിഷ്‌കരണമാണ്‌ ചിത്രം.

കഥ: 
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
Tags: 
റിലീസ് തിയ്യതി: 
Friday, 19 December, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ബാംഗ്ലൂര്‍, മൈസൂര്‍,പൊള്ളാച്ചി, കൊടൈക്കനാല്‍, അതിരപ്പള്ളി, എറണാകുളം

ഹാസ്യത്തിന് പ്രധാന്യം നല്‍കി വൈശാഖ് ആണ് കസിന്‍സ്'ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോര്‍ജ്ജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ, തമിഴ് നടി വേദികയും തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളുമാണ് നായികമാര്‍. മിയ ജോര്‍ജും ഒരു അതിഥി താരമായി എത്തുന്നു. കോമഡിയുടെ പശ്ചാത്തലത്തിലൂടെ വളരെ ത്രില്ലറായ ഒരു കഥ പറയുകയാണ് കസിന്‍സ്.

Cousins movie poster

zQDyEduRu08#t=99