ജോസഫ് നെല്ലിക്കൽ

Joseph Nellikkal

എറണാകുളത്ത് ജനനം. പഠിച്ചത് ഹോട്ടൽ മാനേജ്മെന്റ്. പഠനശേഷം താജ് ഹോട്ടലിൽ ജോലിയും നോക്കി. ജീസസ് യൂത്തുമായി അടുത്ത് ക്രിസ്തുമസിനും ക്രിബും ഈസ്റ്ററിനും കല്ലറയും ഒക്കെ ഉണ്ടാക്കാൻ മുന്നിട്ടു നിന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ രാജൻ പോൾ എന്ന ഫാഷൻ ഫോട്ടോഗ്രാഫറുടെ ഒപ്പം സഹായിയായി വർക്ക് ചെയ്തു. സ്റ്റിൽ ഫോട്ടോഗ്രഫിക്ക് സെറ്റൊരുക്കുന്ന കാര്യത്തിൽ ആയിരുന്നു അധികവും താല്പര്യവും ഫോക്കസും.
1999 ൽ ഹോളിവുഡില്‍ നിന്ന് ഒരു ടീം കോട്ടന്‍ മേരി എന്ന സിനിമ പിടിക്കാന്‍ ഒരു സംഘം കൊച്ചിയിലെത്തി. അവർ ടെക്നീഷ്യൻ മാരെ നോക്കിയപ്പോൾ ഒരു സഹായിയായി കൂടി.
അതിനുശേഷം മുത്തുരാജിന്റെ സഹായിയായി. ഒപ്പം പരസ്യങ്ങളിലും ആൽബങ്ങളിലും സ്വതന്ത്രമായി കലാസംവിധാനം നിർവഹിച്ചു.

ആദ്യ സ്വതന്ത്രചിത്രം ലാൽ ജോസിന്റെ മീശമാധവൻ.തന്റേതായ രീതിയിൽ വ്യത്യസ്തമായ രീതിയിൽ സെറ്റുകൾ ഒരുക്കിയാണു ജോസഫ് നെല്ലിക്കൽ തുടക്കം മുതൽ ശ്രദ്ധ നേടിയിരുന്നത്. ആദ്യ ചിത്രമായ മീശമാധവനിലെ പാട്ടു രംഗങ്ങളിൽ ചുള്ളിക്കമ്പുകൾ ഒക്കെ ചേർത്തു തീർത്ത വലിയ കിളിക്കൂടു മുതൽ ഒട്ടനവധി പ്രത്യേകതകൾ ജോസഫ് വെള്ളിത്തിരയ്ക്കായി ഒരുക്കി.

എറണാകുളത്തു താമസിക്കുന്ന ജോസഫിനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.