അരുൺ ഗോപി
മലയാള ചലച്ചിത്ര സംവിധായകൻ
തിരുവനന്തപുരത്തെ ഇടവാ സ്വദേശിയായ അരുൺ ഗോപി, എക്കണൊമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയിൽ എത്തിയത്. അതിനു പിന്നിൽ സിനിമയോടുള്ള ഒടുങ്ങാത്ത പാഷൻ മാത്രമായിരുന്നു. സ്വന്തം നാട്ടുകാരനായ സജി പരവൂർ എന്ന സംവിധായകൻ വഴി കെ മധുവിന്റെ അസിസ്റ്റന്റ് ഡയറക്റ്റർ ആയാണ് സിനിമയിൽ എത്തുന്നത്.. ലെനിൻ രാജേന്ദ്രൻ, വി എം വിനു തുടങ്ങിയവർക്ക് ഒപ്പവും അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തു.
ദിലീപ് നായകനായി 2017 ൽ പുറത്തിറങ്ങിയ രാമലീല ആയിരുന്നു അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തു വന്ന ആദ്യ ചിത്രം. വൻ വിജയമായിത്തീർന്ന ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019-ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നൊരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.
ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട് .
ഭാര്യ : സൗമ്യ ജോൺ
Arun Gopi