ഒന്നാംലോക മഹായുദ്ധം
അഞ്ച് കഥാപാത്രങ്ങളുടെ ഒരു ദിവസത്തെ സസ്പെൻസ് കഥയാണ് ഈ ചിത്രത്തിന്റെ സവിശേഷത. അഞ്ചുപേരും നെഗറ്റീവ് ചിന്തകളുള്ള കഥാപാത്രങ്ങളാണ്. താര മാത്യു അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ്. ദുരുദ്ദേശപരമായ ചിന്തകളോടെ കരുനീക്കം നടത്തുന്ന താര മാത്യു വളരെ കറപ്റ്റഡ് ആയ പോലീസ് ഓഫീസറാണ്. അൽത്താഫ് എന്ന യുവാവ് അധോലോകത്തെ പ്രധാനിയായ ഗുണ്ടയാണ്. അനിരുദ്ധനും അനിക്കുട്ടനുമാണ് മറ്റുള്ളവർ. ഇവരുടെയെല്ലാം പ്രതീക്ഷാ കേന്ദ്രം ഡോ ജേക്കബാണ്. വിവധ പ്രശ്നങ്ങളിൽ ഏർപ്പെടുന്ന ഇവർ ഡോ ജേക്കബിന്റെ മുന്നിൽ എത്തുന്നതോടെ കഥയ്ക്ക് വഴിത്തിരിവുണ്ടാകുന്നു.
മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ശ്രീ വരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒന്നാംലോക മഹായുദ്ധം. സജിൽ എസ് മജീദ് നിർമ്മിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്,അപർണ്ണ ഗോപിനാഥ്,ചെമ്പൻ വിനോദ് ജോസ്,ജോജു ജോർജ്,ബാലു വർഗീസ് തുടങ്ങിയവർ അഭിനയിക്കുന്നു.