അഞ്ജലി നായർ
ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് ശേഷമാണ് എറണാകുളം സ്വദേശിയായ അഞ്ജലി സിനിമാരംഗത്തെത്തുന്നത്. തൃപ്പൂണിത്തുറ എൻ എസ് എസ് കോളേജിൽ പഠിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ന്യൂമറോളജി പ്രകാരം ഭാഗ്യാഞ്ജലി എന്ന് പേരു മാറ്റിയാണ് അഞ്ജലി മോഡൽ ആവുന്നത്. തുടർന്ന് ഏഷ്യാനെറ്റ് , കൈരളി, ജീവൻ ടി വി തുടങ്ങിയ ചാനലുകളിൽ ആങ്കർ ആവുകയും 'ല കൊച്ചിൻ' തുടങ്ങിയ ആൽബങ്ങളിൽ അഭിനയിയ്ക്കുകയും ചെയ്തു.
2010 ൽ 'നെല്ല്' എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . അതേ വർഷം തന്നെ 'ഉന്നൈ കാതലിപ്പേൻ', 'കൊട്ടി' തുടങ്ങിയ സിനിമകളിലും നായിക ആയി. തൊട്ടടുത്ത വർഷം 'സീനിയേഴ്സ്' എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെ മലയാളസിനിമയിലും തുടക്കം കുറിച്ചു. തുടർന്ന് 'സീൻ 1 നമ്മുടെ വീട്', 'വെനീസിലെ വ്യാപാരി' , 'എ ബി സി ഡി' തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ, നായിക ആയില്ലെങ്കിലും മലയാളസിനിമയിലെ പരിചിതസാന്നിദ്ധ്യമായി അഞ്ജലി.
ഇതിനോടകം നാല്‍പ്പത്തി അഞ്ചോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച അഞ്ജലി, 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം 'ബെൻ' എന്ന സിനിമയിലെ അഭിനയത്തിലൂടെ നേടി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ മംഗല്യസൂത്രം | കഥാപാത്രം | സംവിധാനം സാജൻ | വര്‍ഷം 1995 |
സിനിമ ലാളനം | കഥാപാത്രം | സംവിധാനം ചന്ദ്രശേഖരൻ | വര്‍ഷം 1996 |
സിനിമ സീനിയേഴ്സ് | കഥാപാത്രം റിനി | സംവിധാനം വൈശാഖ് | വര്‍ഷം 2011 |
സിനിമ 5 സുന്ദരികൾ | കഥാപാത്രം സേതുലക്ഷ്മിയുടെ അമ്മ | സംവിധാനം ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | വര്‍ഷം 2013 |
സിനിമ സെൻട്രൽ തീയേറ്റർ | കഥാപാത്രം | സംവിധാനം കിരണ്‍ നാരായണന് | വര്‍ഷം 2014 |
സിനിമ 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 | കഥാപാത്രം | സംവിധാനം രാകേഷ് ഗോപൻ | വര്‍ഷം 2014 |
സിനിമ എയ്ഞ്ചൽസ് | കഥാപാത്രം | സംവിധാനം ജീൻ മാർക്കോസ് | വര്‍ഷം 2014 |
സിനിമ കൂതറ | കഥാപാത്രം പ്രിയ | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്‍ഷം 2014 |
സിനിമ ആക്ച്വലി | കഥാപാത്രം രൂപ | സംവിധാനം ഷൈൻ കുര്യൻ | വര്‍ഷം 2014 |
സിനിമ ടമാാാർ പഠാാാർ | കഥാപാത്രം വനിത | സംവിധാനം ദിലീഷ് നായർ | വര്‍ഷം 2014 |
സിനിമ സെക്കന്റ്സ് | കഥാപാത്രം | സംവിധാനം അനീഷ് ഉപാസന | വര്‍ഷം 2014 |
സിനിമ നെല്ലിക്ക | കഥാപാത്രം | സംവിധാനം ബിജിത് ബാല | വര്‍ഷം 2015 |
സിനിമ ലൗ 24×7 | കഥാപാത്രം | സംവിധാനം ശ്രീബാലാ കെ മേനോൻ | വര്‍ഷം 2015 |
സിനിമ അടി കപ്യാരേ കൂട്ടമണി | കഥാപാത്രം മരുമകൾ | സംവിധാനം ജോൺ വർഗ്ഗീസ് | വര്‍ഷം 2015 |
സിനിമ വൈറ്റ് ബോയ്സ് | കഥാപാത്രം | സംവിധാനം മേലില രാജശേഖരൻ | വര്‍ഷം 2015 |
സിനിമ ബെൻ | കഥാപാത്രം | സംവിധാനം വിപിൻ ആറ്റ്ലി | വര്‍ഷം 2015 |
സിനിമ കംപാർട്ട്മെന്റ് | കഥാപാത്രം | സംവിധാനം സലീം കുമാർ | വര്‍ഷം 2015 |
സിനിമ ഒന്നാംലോക മഹായുദ്ധം | കഥാപാത്രം ലിസി | സംവിധാനം ശ്രീ വരുണ്‍ | വര്‍ഷം 2015 |
സിനിമ നിക്കാഹ് | കഥാപാത്രം | സംവിധാനം ആസാദ് അലവിൽ | വര്‍ഷം 2015 |
സിനിമ മിലി | കഥാപാത്രം ക്ലീനിംഗ് സ്റ്റാഫ് | സംവിധാനം രാജേഷ് പിള്ള | വര്‍ഷം 2015 |
ഗാനരചന
അഞ്ജലി നായർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം കാലവും മാറി | ചിത്രം/ആൽബം അണ്ടർ വേൾഡ് | സംഗീതം യക്സാൻ ഗാരി പരേര, നേഹ എസ് നായർ | ആലാപനം നേഹ എസ് നായർ, മുരളി ഗോപി | രാഗം | വര്‍ഷം 2019 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് റോൾ മോഡൽസ് | സംവിധാനം റാഫി | വര്‍ഷം 2017 |