കാലവും മാറി

കാലവും മാറി നേരവും മാറി
പൊരുതിടാമൊന്നായ്
ഉള്ളിൽ കനലുമായ് സാമ്രാജ്യം പടുക്കാം
കാറ്റിൻ  വേഗമാകു
സ്വപ്നലോകം സ്വന്തമാക്കാൻ

ഒന്നായ് നമ്മൾ നിന്നാൽ 
ഏതു നരകവും തകർക്കാം
തീയിൽ കുരുത്തതൊന്നും
കരിയുകില്ലാ വെയിലിൽ 
ആയുധങ്ങൾ കൈയിലേന്താം
ഒരുങ്ങീടാം ജയിക്കാൻ

കഠിനമീ ചൂതാട്ടം 
തുടരുന്നു ചതുരംഗം
ഒന്നായ് നെയ്ത സ്വപ്നം 
ഒന്നിനാലും ചിതറുകില്ലാ...

പടവുകൾ കയറീടാം
ഇനി ചുവടുകൾ
പതറാതെ തുടരാം
മനസ്സിൽ ലക്ഷ്യം മാത്രം
അതു നേടാൻ നെറിയായ് കൂടെ
(കാലവും മാറി.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalavum maari

Additional Info

Year: 
2019

അനുബന്ധവർത്തമാനം