അരികേ നാം

ദൂരം ഇടയിലില്ലെങ്കിലും 
ഒരു ദൂരം വെറുതെ തോന്നുന്നുവോ 
ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ 
മൃതിയുടെ തീരം അണയും പോലെ 
അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം 
അറിയാനായ്  വേണോ 
ഇടയിൽ ഇത്രയുമൊരുദൂരം 

ആരും താഴുകിയില്ലെങ്കിലും 
കുളിരുതൂവാൻ അരികെ നിന്നോർമകൾ   
പരിഭവങ്ങൾ പതിവായ്‌വന്നു മറകൾ നെയ്താലും 
മറകളില്ലാ നാം തമ്മിൽ 
മിഴികളേക്കാൾ  മിഴിവേറുന്ന മിഴികൾ നീയായി 
മിഴികളാക്കി എന്നെ നീയും 
ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ 
മൃതിയുടെ തീരം അണയും പോലെ 
അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം 
അറിയാനായ്  വേണോ 
ഇടയിൽ ഇത്രയുമൊരുദൂരം 

അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം 
അറിയാനായ്  വേണോ 
ഇടയിൽ ഇത്രയുമൊരുദൂരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arike Naam