സെക്കന്റ്സ്

Seconds (malayalam movie)
കഥാസന്ദർഭം: 

വീരമണി എന്ന ബ്രാഹ്‌മണ യുവാവ്,സ്‌റ്റില്‍ ഫോട്ടോഗ്രാഫറായ ഫിറോസ്‌, ചേരിയിലെ ക്വട്ടേഷന്‍ സംഘത്തിലെ ഒരു പ്രധാന ഗുണ്ട,ഒരു ജ്വല്ലറിയിലെ സെയില്‍സ്‌ ഗേളായ ടീനു. ഇവര്‍ നാലുപേരും വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ഒത്തുചേരുന്നു. അതിനിടയിൽ  ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ സെക്കൻസ് സിനിമ അവതരിപ്പിക്കുന്നത്‌. വീരമണിയായി ജയസൂര്യയും, ഫോട്ടോഗ്രാഫറായ ഫിറോസായി വിനയ് ഫോർട്ടും, ഗുണ്ടയായി വിനായകനും, സെയില്‍സ്‌ ഗേളായ ടീനുവായി അപർണ്ണ നായരും അഭിനയിക്കുന്നു.

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 5 December, 2014

അച്ചൂസ് ഇന്റർനാഷണലിന്റെ ബാനറിൽ അനീഷ്‌ ഉപസാന സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെക്കൻസ്'. ജയസുര്യ, വിനയ് ഫോർട്ട്‌, വിനായകൻ, അപർണ്ണ നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാണം അജയ് ജോസ്. വര്‍ണ്ണചിത്ര റിലീസ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

seconda movie poster

fCABHtwigQA