ശങ്കർ രാമകൃഷ്ണൻ
രചയിതാവ്-സംവിധായകൻ-നടൻ. തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ശങ്കർ രാമകൃഷ്ണന് കുട്ടിക്കാലത്ത് തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സിനിമാ തീയറ്റർ ആണ് സിനിമയിലേക്കുള്ള ആദ്യ ആകർഷണം.തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ പഠനം സാഹിത്യത്തിലും സിനിമയിലുമുള്ള ശങ്കറിന്റെ താല്പര്യത്തിന് ഏറെ പ്രോത്സാഹനമേകി.നിയമത്തിൽ ബിരുദാനന്തരബിരുദധാരിയാണ് ശങ്കർ.തന്റെ ആദ്യകാല ഹ്രസ്വചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയിൽ സൂക്ഷ്മത വരുത്തുവാൻ നിയമ പഠനം സഹായിച്ചിരുന്നു എന്ന് സ്വയം വിലയിരുത്തുന്നു. പഠനത്തിനു ശേഷം ബംഗളൂരിൽ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്തു. തിരുവനന്തപുരത്ത്,ക്യാമ്പസിലും യുവജനോത്സവ വേദികളിലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനൂപ് മേനോനും പിന്നെ സിനിമയോടുള്ള താല്പര്യവും വീണ്ടും ശങ്കറിനെ തിരികെ നാട്ടിലെത്തിച്ചു.
സംവിധായകൻ രഞ്ജിത്തിന്റെ കയ്യൊപ്പ്,പാലേരി മാണിക്യം,തിരക്കഥ എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി.രഞ്ജിത്ത് അണിയിച്ചൊരുക്കിയ കേരളകഫെയിൽ തികച്ചും വ്യത്യസ്തമായ "ഐലന്റ് എക്സ്പ്രസ്" എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വീരാജിന്റെ നേതൃത്വത്തിൽ എത്തിയ ബിഗ് ബജറ്റ് ചിത്രമായ 'ഉറുമി"യുടെ രചന ശങ്കറിന്റേതായിരുന്നു. ശങ്കർ രാമകൃഷ്ണനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന "ലീല" ഇടക്കാലത്ത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സുരാജ് വെഞ്ഞാറന്മൂടെന്ന ഹാസ്യനടനെ നായകനാക്കി "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ " എന്ന സിനിമ സംവിധാനം ചെയ്യുന്നെന്ന വാർത്തയും ശ്രദ്ധേയമായി.രഞ്ജിത്തിന്റെ തന്നെ ചിത്രമായ "സ്പിരിറ്റിലൂടെ" അഭിനയരംഗത്തും കഴിവ് തെളിയിച്ചു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം റാണി | തിരക്കഥ ശങ്കർ രാമകൃഷ്ണൻ | വര്ഷം 2023 |
ചിത്രം പതിനെട്ടാം പടി | തിരക്കഥ ശങ്കർ രാമകൃഷ്ണൻ | വര്ഷം 2019 |
ചിത്രം അയ്യപ്പൻ | തിരക്കഥ | വര്ഷം 2019 |
ചിത്രം കേരള കഫെ | തിരക്കഥ എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ജയരാമൻ, അഹമ്മദ് സിദ്ധിഖ്, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ജോഷ്വ ന്യൂട്ടൺ, ഉണ്ണി ആർ, ദീദി ദാമോദരൻ, ലാൽ ജോസ് | വര്ഷം 2009 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ സ്പിരിറ്റ് | കഥാപാത്രം അലക്സി (അലക്സാണ്ടർ തദേവൂസ്) | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2012 |
സിനിമ പോപ്പിൻസ് | കഥാപാത്രം ഹരി | സംവിധാനം വി കെ പ്രകാശ് | വര്ഷം 2012 |
സിനിമ ബാവുട്ടിയുടെ നാമത്തിൽ | കഥാപാത്രം സേതു | സംവിധാനം ജി എസ് വിജയൻ | വര്ഷം 2012 |
സിനിമ നടൻ | കഥാപാത്രം സംവിധായകൻ ആനന്ദ് | സംവിധാനം കമൽ | വര്ഷം 2013 |
സിനിമ സെക്കന്റ്സ് | കഥാപാത്രം മഹാദേവൻ (ഫിലിം പ്രൊഡ്യൂസർ) | സംവിധാനം അനീഷ് ഉപാസന | വര്ഷം 2014 |
സിനിമ ഒറ്റമന്ദാരം | കഥാപാത്രം | സംവിധാനം വിനോദ് മങ്കര | വര്ഷം 2014 |
സിനിമ ഹൗ ഓൾഡ് ആർ യു | കഥാപാത്രം | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്ഷം 2014 |
സിനിമ പെരുച്ചാഴി | കഥാപാത്രം ആണ്ടി | സംവിധാനം അരുണ് വൈദ്യനാഥൻ | വര്ഷം 2014 |
സിനിമ ലൗ 24×7 | കഥാപാത്രം | സംവിധാനം ശ്രീബാലാ കെ മേനോൻ | വര്ഷം 2015 |
സിനിമ ലോഹം | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2015 |
സിനിമ നിർണായകം | കഥാപാത്രം സർജൻ പ്രകാശ് മാത്യു | സംവിധാനം വി കെ പ്രകാശ് | വര്ഷം 2015 |
സിനിമ എന്റെ സത്യാന്വേഷണ പരീക്ഷകൾ | കഥാപാത്രം അഡ്വ മഹേഷ് പെരുമാൾ | സംവിധാനം കുക്കു സുരേന്ദ്രൻ | വര്ഷം 2015 |
സിനിമ വൈറ്റ് | കഥാപാത്രം അക്ബർ | സംവിധാനം ഉദയ് അനന്തൻ | വര്ഷം 2016 |
സിനിമ ഇര | കഥാപാത്രം | സംവിധാനം സൈജുസ് | വര്ഷം 2018 |
സിനിമ കാവൽ | കഥാപാത്രം പോലീസ് കോൺസ്റ്റബിൾ പി സി വർഗീസ് | സംവിധാനം നിതിൻ രഞ്ജി പണിക്കർ | വര്ഷം 2021 |
സിനിമ വൺ | കഥാപാത്രം ചീഫ് സെക്രട്ടറി എൻ ഷംസുദ്ദീൻ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്ഷം 2021 |
സിനിമ വരാൽ | കഥാപാത്രം | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2022 |
സിനിമ പത്മ | കഥാപാത്രം ടോണി നമ്പാടൻ | സംവിധാനം അനൂപ് മേനോൻ | വര്ഷം 2022 |
സിനിമ പട | കഥാപാത്രം ഓഫീസർ | സംവിധാനം കമൽ കെ എം | വര്ഷം 2022 |
സിനിമ ട്വന്റി വൺ ഗ്രാംസ് | കഥാപാത്രം ഷിഹാബ് മുഹമ്മദ് | സംവിധാനം ബിബിൻ കൃഷ്ണ | വര്ഷം 2022 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം കേരള കഫെ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | വര്ഷം 2009 |
ചിത്രം ഉറുമി | സംവിധാനം സന്തോഷ് ശിവൻ | വര്ഷം 2011 |
ചിത്രം നത്തോലി ഒരു ചെറിയ മീനല്ല | സംവിധാനം വി കെ പ്രകാശ് | വര്ഷം 2013 |
ചിത്രം പതിനെട്ടാം പടി | സംവിധാനം ശങ്കർ രാമകൃഷ്ണൻ | വര്ഷം 2019 |
ചിത്രം മാമാങ്കം (2019) | സംവിധാനം എം പത്മകുമാർ | വര്ഷം 2019 |
ചിത്രം റാണി | സംവിധാനം ശങ്കർ രാമകൃഷ്ണൻ | വര്ഷം 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് റാണി | സംവിധാനം ശങ്കർ രാമകൃഷ്ണൻ | വര്ഷം 2023 |
തലക്കെട്ട് മാമാങ്കം (2019) | സംവിധാനം എം പത്മകുമാർ | വര്ഷം 2019 |
തലക്കെട്ട് പതിനെട്ടാം പടി | സംവിധാനം ശങ്കർ രാമകൃഷ്ണൻ | വര്ഷം 2019 |
തലക്കെട്ട് മൈ സ്റ്റോറി | സംവിധാനം രോഷ്നി ദിനകർ | വര്ഷം 2018 |
തലക്കെട്ട് എന്റെ സത്യാന്വേഷണ പരീക്ഷകൾ | സംവിധാനം കുക്കു സുരേന്ദ്രൻ | വര്ഷം 2015 |
തലക്കെട്ട് നത്തോലി ഒരു ചെറിയ മീനല്ല | സംവിധാനം വി കെ പ്രകാശ് | വര്ഷം 2013 |
തലക്കെട്ട് ഉറുമി | സംവിധാനം സന്തോഷ് ശിവൻ | വര്ഷം 2011 |
തലക്കെട്ട് കേരള കഫെ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | വര്ഷം 2009 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് റാണി | സംവിധാനം ശങ്കർ രാമകൃഷ്ണൻ | വര്ഷം 2023 |
തലക്കെട്ട് മാമാങ്കം (2019) | സംവിധാനം എം പത്മകുമാർ | വര്ഷം 2019 |
തലക്കെട്ട് പതിനെട്ടാം പടി | സംവിധാനം ശങ്കർ രാമകൃഷ്ണൻ | വര്ഷം 2019 |
തലക്കെട്ട് മൈ സ്റ്റോറി | സംവിധാനം രോഷ്നി ദിനകർ | വര്ഷം 2018 |
തലക്കെട്ട് എന്റെ സത്യാന്വേഷണ പരീക്ഷകൾ | സംവിധാനം കുക്കു സുരേന്ദ്രൻ | വര്ഷം 2015 |
തലക്കെട്ട് നത്തോലി ഒരു ചെറിയ മീനല്ല | സംവിധാനം വി കെ പ്രകാശ് | വര്ഷം 2013 |
തലക്കെട്ട് ഉറുമി | സംവിധാനം സന്തോഷ് ശിവൻ | വര്ഷം 2011 |
തലക്കെട്ട് കേരള കഫെ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | വര്ഷം 2009 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ റാണി | സംവിധാനം ശങ്കർ രാമകൃഷ്ണൻ | വര്ഷം 2023 |
Creative contribution
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കടൽ കടന്ന് ഒരു മാത്തുക്കുട്ടി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2013 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2010 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കയ്യൊപ്പ് | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2007 |
തലക്കെട്ട് റോക്ക് ൻ റോൾ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2007 |