ഉണ്ണി ആർ

Unni R
Unni R
കഥ: 11
സംഭാഷണം: 13
തിരക്കഥ: 11

തിരക്കഥാകൃത്ത്. 1971 ഏപ്രിലിൽ പരമേശ്വരൻ നായരുടെയും രാധമ്മയുടെയും മകനായി കോട്ടയത്ത് ജനിച്ചു. ജയചന്ദ്രൻ പരമേശ്വരൻ നായർ എന്നതാണ് യഥാർത്ഥ നാമം.  കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.എസ്. ഹൈസ്കൂൾ, സി.എം.എസ് കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. വിദ്യാഭ്യാസത്തിനു ശേഷം ഏഷ്യാനെറ്റ് ചാനലിൽ ജോലിയിൽ പ്രവേശിച്ചു. ചെറുകഥകൾ എഴുതിക്കൊണ്ടാണ് ഉണ്ണി. ആർ സാഹിത്യ ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. കളിനാടകം, ഒഴിവുദിവസത്തെ കളി, കോട്ടയം 17, ഒരു ഭയങ്കര കാമുകൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചെറുകഥകളാണ്. പ്രതി പൂവൻ കോഴി എന്നൊരു നോവലും ഉണ്ണി ആർ എഴുതിയിട്ടുണ്ട്. 

ഉണ്ണിയുടെ പത്തിലധികം കഥകളും സിനിമകളായിട്ടുണ്ട്. തന്റെ കഥകൾക്കെല്ലാം തിരക്കഥ, സംഭാഷണം രചിച്ചതും ഉണ്ണി ആർ തന്നെയാണ്. 2009-ൽ പത്ത് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ കേരള കഫെ- യിൽ ബ്രിഡ്ജ് എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചുകൊണ്ടാണ് ഉണ്ണി ആർ ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2015-ലെ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ചാർളി എന്ന സിനിമയിലൂടെ അദ്ദേഹത്തെ  തേടിയെത്തി. അദ്ദേഹത്തിന്റെ ലീല എന്ന കഥയ്ക്ക് അതേ പേരിൽ 2016-ൽ  രഞ്ജിത്ത് ചലച്ചിത്രരൂപം നൽകി. എഴുത്തു കൂടാതെ അപരാഹ്നം, ചാപ്പാ കുരിശ്, മുന്നറിയിപ്പ് എന്നിങ്ങനെ ചില സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

ഭാര്യ അനു ചന്ദ്രൻ.മക്കൾ ഒന്ന്.

അവാർഡുകൾ- 

Kerala State Film Award 2015 (Best Screenplay) - Charlie
Geetha Hiranyan Endovement - Ozhivu Divasathe Kali (2006)[7]
Thomas Mundasseri Award - Ozhivu Divasathe Kali
Ankanam E.P. Sushama Endovement- Ozhivu Divasathe Kali
Abudhabi Sakthi Award - Kottayam 17
Ayanam C.V. Sreeraman Award - Kottayam 17
K.A. Kodungalloor Story Award
T.P. Kishore Award
V.P. Sivakumar Memorial Keli Award
Mohan Raghavan Award for Best Script Charlie
IIFA Award for Best story Charlie
Freedia Entertainments North America Film Award for best Script Charli