പ്രതി പൂവൻ കോഴി
സാധാരണക്കാരിയായ ഒരു യുവതിയെ ബസിൽ വച്ച് ഒരാൾ പിന്നിൽ പിടിക്കുന്നു. തൻ്റെ ശരീരത്തിൽ അനുവാദമില്ലാതെ കൈവച്ചവനെ, തൻ്റെ സ്ത്രീത്വത്തെ അപമാനിച്ചവനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുന്നതിനെത്തുടർന്ന് അപ്രതീക്ഷിത സാഹചര്യങ്ങളിലേക്ക് അവൾ എത്തിപ്പെടുന്നു.
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്യുന്ന "പ്രതി പൂവൻ കോഴി"
Actors & Characters
Actors | Character |
---|---|
മാധുരി | |
ഗോപി ചേട്ടൻ | |
ഷീബ | |
ആന്റപ്പന്റെ ഭാഷ | |
ആന്റപ്പൻ | |
എസ് ഐ ശ്രീനാഥ് | |
റോസമ്മ | |
ലൈല | |
മാധുരിയുടെ അമ്മ | |
തുണിക്കട മുതലാളി | |
രാജൻ ചേട്ടൻ | |
ശാന്ത | |
മാർക്കറ്റിലെ വെറ്റില വിൽപ്പനക്കാരൻ | |
ചാക്കോ | |
പെണ്ണുകാണാൻ വരുന്ന ആൾ | |
ഹാപ്പി മോൻ | |
റോസമ്മയുടെ അപ്പൻ | |
റോസമ്മയുടെ ഡിജെ കാമുകൻ | |
Main Crew
കഥ സംഗ്രഹം
കോട്ടയം നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ മാധുരി (മഞ്ജു വാര്യർ) അമ്മയ്ക്കൊപ്പമാണ് (ശശികല നെടുങ്ങാടി) താമസം. നേരത്തേ തന്നെ മരിച്ചു പോയ അച്ഛൻ വരുത്തിവച്ച കടങ്ങൾ കാരണം ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണിയിലാണ് കുടുംബം.
ഒരിക്കൽ നഗരത്തിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ (റോഷൻ ആൻഡ്രൂസ്) മാധുരിയുടെ പിന്നിൽ കടന്നുപിടിക്കുന്നു. തുടർന്ന് ബസിൽ നിന്നിറങ്ങിയോടിയ അയാളെ മാധുരി പിന്തുടർന്നെങ്കിലും അയാൾ രക്ഷപ്പെടുന്നു. ശരീരത്തിൽ അനുവാദമില്ലാതെ കൈവച്ച് തൻ്റെ സ്ത്രീത്വത്തെ അപമാനിച്ചവനെ കൈകാര്യം ചെയ്യണമെന്ന് അവൾ തീരുമാനിക്കുന്നു. സഹപ്രവർത്തികയായ റോസമ്മയും (അനുശ്രീ) വീട്ടുകാരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ വഴങ്ങുന്നില്ല.
തന്നെ പിടിച്ചയാളെ കണ്ടെത്താൻ മാധുരി ശ്രമിക്കുന്നു. അയാളെത്തേടി കോട്ടയം മാർക്കറ്റിലെത്തുന്ന അവൾ, അയാൾ ഒരു കൂട്ടം ഗുണ്ടകളെ തല്ലി നിലംപരിശാക്കുന്നതു കാണുന്നു. അയാളുടെ പേര് ആൻ്റപ്പൻ എന്നാണെന്ന് അവൾ മനസ്സിലാക്കുന്നു.
തല്ലിനെത്തുടർന്ന് ഒളിവിൽ പോയ ആൻ്റപ്പനെ കണ്ടെത്താൻ പല വഴിക്കും ശ്രമിക്കുന്ന മാധുരി ഒടുവിൽ റെയിൽവേ ഗുഡ്സ് യാർഡിൽ വച്ച് അയാളെക്കാണുന്നു തല്ലാൻ തീരുമാനിച്ച് അവൾ ആൻ്റപ്പൻ്റെ അടുത്തേത്തുമ്പോഴേക്കും ഒരു കൂട്ടം ഗുണ്ടകൾ അയാളെ ആക്രമിക്കുന്നു. മാരകമായി പരിക്കേറ്റ ആൻ്റപ്പനെ അവൾ ആശുപത്രിയിലെത്തിക്കുന്നു.
മാധുരിയാണ് ഗുണ്ടകളെക്കൊണ്ട് ആൻ്റപ്പനെ കൊല്ലിക്കാൻ ശ്രമിച്ചതെന്ന രീതിയിൽ പ്രചാരണങ്ങൾ ഉണ്ടാവുന്നു. പോലീസും അതേറ്റെടുക്കുന്നു. പോലീസ് കേസിൽ പെട്ടതു കാരണം അവളുടെ ജോലി നഷ്ടപ്പെടുന്നു.
മാധുരിയുടെ സഹപ്രവർത്തികയായ ഷീബയുടെ (ഗ്രേസ് ആൻ്റണി) പരിചയത്തിൽപെട്ട, ആൻ്റപ്പൻ്റെ പഴയ സഹായിയും ഇപ്പോഴത്തെ ശത്രുവുമായ, ചാക്കോയെ (എസ്. പി. ശ്രീകുമാർ) മാധുരി കാണുന്നു. കോട്ടയം മാർക്കറ്റിലെ പണപ്പിരിവിൽ മേൽക്കൈ നേടാനുള്ള പോലീസിൻ്റെയും ആൻ്റപ്പൻ്റെയും മത്സരമാണ് അടിപിടിക്കു കാരണമെന്നും SI ശ്രീനാഥ് (സൈജു കുറുപ്പ്) ഏർപ്പെടുത്തിയ ഗുണ്ടകളാണ് ആൻ്റപ്പനെ കൊല്ലാൻ ശ്രമിച്ചതെന്നും ചാക്കോ പറയുന്നു. ഇതിനിടയിൽ കേസിൽ പ്രതിയായി പെടുത്തുമെന്ന സൂചനകൾ നല്കി മാധുരിയെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും SI ശ്രീനാഥ് ശ്രമിക്കുന്നുണ്ട്.
ആശുപത്രി വിട്ട് ഒളിവിൽ കഴിയുന്ന ആൻ്റപ്പനെ കണ്ടെത്താൻ മാധുരി ശ്രമിക്കുന്നു. അയാൾക്ക് തല്ലു കൊടുക്കുക എന്നതു തന്നെയാണ് അവളുടെ ലക്ഷ്യം. ആൻ്റപ്പനെ തേടിപ്പോകുന്ന മാധുരിയെ, അയാളെ കൊല്ലാൻ SI ഏർപ്പാടാക്കിയ ചില ഗുണ്ടകൾ പിന്തുടരുന്നു.
Audio & Recording
ചമയം
Actors | Makeup Artist |
---|---|
Video & Shooting
സംഗീത വിഭാഗം
കീബോർഡ് പ്രോഗ്രാമർ | |
കീബോർഡ് പ്രോഗ്രാമർ | |
കീബോർഡ് പ്രോഗ്രാമർ | |
ഫ്ലൂട്ട് | |
സാക്സോഫോൺ | |
വീണ | |
സിത്താർ | |
സോളോ വയലിൻ |
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഏനിന്നാ ഏനിതെന്നാ |
അനിൽ പനച്ചൂരാൻ | ഗോപി സുന്ദർ | പി ജയചന്ദ്രൻ, അഭയ ഹിരണ്മയി |
2 |
* തോണ്ടി തോണ്ടി തോണ്ടി |
അനിൽ പനച്ചൂരാൻ | ഗോപി സുന്ദർ | സച്ചിൻ രാജ്, സുധീഷ് കുമാർ, പ്രവീൺ രവീന്ദ്രൻ, സിജു പി വി |