ഏനിന്നാ ഏനിതെന്നാ

ഏനിന്നാ ഏനിതെന്നാ
ഏനിതെന്നാ ചെയ്യാനാ
പോകും വരെ പോട്ടിതങ്ങനെ
പോകട്ടിതങ്ങനെ മൂത്തൊരേ

ഉണ്ടെങ്കിലൊരോളമുണ്ട്
ഇല്ലെങ്കിലൊരാളലുണ്ട്
ഒള്ളതും കൊണ്ട് നമുക്കൊരു
പള്ളിപ്പെരുന്നാളു കൂടാല്ലോ

ഒള്ളതും കൊണ്ട് നമുക്കൊരു
പള്ളിപ്പെരുന്നാളു കൂടാല്ലോ

ഒറ്റയ്ക്കൊരു ചുണ്ടനെലി
ചുറ്റി നടപ്പതാരോ
കട്ടയ്ക്കൊരു പാട്ടു പാടി
കൂട്ടിനു കൂടണുണ്ടോ

ചിറ്റായം നെയ്‌തെന്നും
കാറ്റും കരുത്തുമുണ്ടേ
ചങ്ങാത്തം പൂക്കുന്ന
ചങ്കിന്റെ തോറ്റമുണ്ടേ

ഇന്നെന്റെ ഉള്ളം പൂങ്കുല പോലെ
തുള്ളിത്തുളുമ്പണല്ലോ

ഇന്നെന്റെ ഉള്ളം പൂങ്കുല പോലെ
തുള്ളിത്തുളുമ്പണല്ലോ

ഹേ നാട്ടു വെച്ച പട്ടുറുമാൽ
നീട്ടും വരമ്പുകളിൽ
തോട്ടുംപുളിയിട്ടു വെച്ച
മീൻ കറി കൂട്ടിയുണ്ണാം

പങ്കായം വീശുമ്പോൾ
പങ്കിന് വന്നവളേ

ഏനിന്നാ ഏനിനാണോ
ഏപ്പ് തളർന്നു പോയെ

എന്നിട്ടും പായാൻ മുന്നോട്ട് പായാൻ
ഉള്ളിൽ കുതിപ്പുമില്ലേ

എന്നിട്ടും പായാൻ മുന്നോട്ട് പായാൻ
ഉള്ളിൽ കുതിപ്പുമില്ലേ

ഏനിന്നാ ഏനിതെന്നാ
ഏനിതെന്നാ ചെയ്യാനാ
പോകും വരെ പോട്ടിതങ്ങിനെ
പോകട്ടിതങ്ങിനെ മൂത്തൊരേ

ഉണ്ടെങ്കിലൊരോളമുണ്ട്
ഇല്ലെങ്കിലൊരാളലുണ്ട്
ഒള്ളതും കൊണ്ട് നമുക്കൊരു
പള്ളിപ്പെരുന്നാളു കൂടാല്ലോ

ഒള്ളതും കൊണ്ട് നമുക്കൊരു
പള്ളിപ്പെരുന്നാളു കൂടാല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eninna Enithenna