സച്ചിൻ സുധാകരൻ

Sachin Sudhakaran

വി കെ സുധാകരന്റെയും ശ്യാമള സുധാകരന്റെയും മകനായി 1985 മാർച്ച് 1 ന് ജനിച്ചു. അച്ഛന് ജോലി മസ്ക്കറ്റിലായിരുന്നതിനാൽ സച്ചിൻ പഠിച്ചതും വളർന്നതും മസ്ക്കറ്റിലായിരുന്നു. സ്ക്കൂൾ പഠനത്തിനുശേഷം ചെന്നൈ Model Engineering College & SAE യിൽ നിന്നും ബിടെക് കമ്പ്യൂട്ടാർ സയൻസ് & ഓഡിയോ എഞ്ചിനീയരിംഗ് പാസ്സായി. പഠനത്തിനുശേഷം സച്ചിൻ 2002 ൽ സൈനിക് സിനിമ എന്ന കമ്പനി തുടങ്ങി. 

മായ എന്ന തമിഴ് സിനിമയിലെ സൗണ്ട് എഫക്റ്റ്സിലൂടെയാണ് സച്ചിൻ ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ദ്രുവങ്ങൾ 16, വിക്രം വേദ, (തമിഴ്), രംഗസ്ഥല, അർജ്ജുൻ റെഡ്ഡി (തെലുങ്ക്), യു റ്റേൺ (കന്നഡ), ഹെലൻ (മലയാളം) എന്നീ ചിത്രത്തിങ്ങളിലെ സച്ചിന്റെ വർക്കുകൾ ശ്രദ്ധിക്കപ്പെടുകയും നിരുപക പ്രശംസ നേടുകയും ചെയ്തു. യു റ്റേൺ എന്ന മൂവിയിലൂടെ മികച്ച സൗണ്ട് ഡിസൈനിംഗിനുള്ള അവാർഡ് സച്ചിന്റെ സൈനിക് സിനിമ കരസ്ഥമാക്കി. ഗോദ, അതിരൻ, വരനെ ആവശ്യമുണ്ട് എന്നിവയുൾപ്പെടെ പത്തോളം മലയാള സിനിമകളിൽ സച്ചിൻ സുധാകരൻ വർക്ക് ചെയ്തിട്ടുണ്ട്.

വിലാസം- No 33 Akbarabath 1st Street, Kodambakkam, Chennai 24

 Email : synccinema@gmail.com
Website: www.synccinema.co.in

www.facebook.com/synccinema/