ഹാപ്പി ജേർണി

Happy Journey (Malayalam movie Happy Journey)
കഥാസന്ദർഭം: 

കര്‍ത്താവ് സഹായം' കാറ്ററിങ് സര്‍വീസ് നടത്തുന്ന ആലീസിന്റെ മകനാണ് ആരോണ്‍. ക്രിക്കറ്റ്കളിയില്‍ ഏറെ താത്പര്യമുള്ള ആരോണിന് ഒരപകടത്തിലാണ് വളരെ ചെറുപ്പത്തില്‍ കാഴ്ച നഷ്ടപ്പെട്ടത്. അമ്മ നല്കിയ ആത്മവിശ്വാസത്തില്‍ ആരോണ്‍ വളരുകയായിരുന്നു. അന്ധത ഒരു കുറവായി കാണാതെ മറ്റുള്ളവര്‍ക്കുപോലും ആവേശം പകരുന്ന ആരോണ്‍, ഇപ്പോള്‍ ഈസോപ്പിന്റെ ഹോട്ടലില്‍ തനിക്കു പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് സന്തോഷപൂര്‍വം ജീവിക്കുന്ന ചെറുപ്പക്കാരനാണ്.

അയാളുടെ ജീവിതത്തില്‍ തുടര്‍ന്നു സംഭവിക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് കൊച്ചിയുടെ പശ്ചാത്തലത്തില്‍, ക്രിക്കറ്റ് കളിയുടെ ആവേശത്തിമിര്‍പ്പില്‍, ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രം ദൃശ്യവത്കരിക്കുന്നത്.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
125മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 21 February, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊച്ചി, കൊടൂങ്ങല്ലൂർ, ബാംഗ്ലൂർ

റോമന്‍'സിന്റെ വിജയത്തിനുശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം. മൈല്‍സ്റ്റോണ്‍ സിനിമാസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ,അപര്‍ണാ ഗോപിനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ലാല്‍, ലാലു അലക്‌സ്, ഇടവേള ബാബു, സുനില്‍ സുഖദ,  കൊച്ചുപ്രേമന്‍, ലെന,സീമാ ജി. നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Happy journey movie poster

 

Ibvcfu0Tm3o