നന്ദു പൊതുവാൾ

Nandu Pothuval

അബി, ദിലീപ്, നാദിർഷ തുടങ്ങിയവരോടൊപ്പം മിമിക്രി രംഗത്ത് ഏറെനാൾ പ്രവർത്തിച്ചിരുന്ന നന്ദകുമാർ പൊതുവാൾ അതോടൊപ്പം സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.പിന്നീട് പ്രൊഡക്ഷൻ മേഖലയിലേക്കും കടന്ന നന്ദകുമാർ പൊതുവാൾ ഒട്ടേറെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്,പ്രൊഡക്ഷൻ മാനേജർ ഒക്കെയായി സിനിമയിൽ സജീവമാണ്. സിനിമയ്ക്കൊപ്പം ഏതാനും സീരിയലുകളിലും സാന്നിധ്യമറിയിക്കുന്നുണ്ട് ഇദ്ദേഹം.