അർഫാസ് അയൂബ്

Arfaz Ayub

തിരുവനന്തപുരം സ്വദേശി. സിനിമാ/ടെലിവിഷൻ സംവിധായകനും നടനുമൊക്കെയായ ആദം അയൂബ്, നൂർജഹാൻ അയൂബ് എന്നിവരുടെ മകനായി ബംഗളൂരിൽ ജനിച്ചു. തിരുവനന്തപുരം മോഡൽ സ്കൂൾ, മാർ ഇവാനിയോസ് കോളേജ് ഏന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ, കോളേജ് പഠനം. പിതാവ് ആദം അയൂബ് തന്നെയാണ് അർഫാസിന്റെ ഗുരു. സിനിമാ പാഠങ്ങൾ പ്രൊഫഷണലായി പഠിപ്പിച്ചിരുന്ന, മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റാങ്ക് ഹോൾഡറായിരുന്ന പിതാവ് ആദം അയൂബ് തന്നെയാണ് സിനിമ അർഫാസിനെ പ്രൊഫഷണലായി പഠിപ്പിക്കുന്നത്. സംവിധാനത്തിലും തിരക്കഥാരചനയും പരിചയിച്ച് ആദത്തിന്റെ തന്നെ ടെലിഫിലിമുകളിലും സംവിധാന സംരംഭങ്ങളിലും അസിസ്റ്റ് ചെയ്തു. ശേഷം മുംബൈയിലെത്തിയ അർഫാസ്  ഹിന്ദി സിനിമാ ലോകത്താണ് തുടക്കമിടുന്നത്. വിക്രം ഭട്ടിന്റെ ഒരു ഹൊറർ മൂവിയിൽ അസോസിയേറ്റ് ഡയറക്റ്ററായി തുടങ്ങിയ അർഫാസ് ബോളിവുഡ് സിനിമകൾ ചെയ്ത് തുടരുമ്പോഴാണ് ജീത്തു ജോസഫ് "ദ ബോഡി" എന്ന ബോളിവുഡ് ചിത്രത്തിനായി മുംബൈയിലെത്തുന്നതും അദ്ദേഹത്തോട് സഹകരിച്ച് ‌ജീത്തുവിന്റെ അസോസിയേറ്റായി മാറുന്നതും..

ജീത്തുവുമൊന്നിച്ച് ദൃശ്യം2 , റാം, ദൃശ്യം2ന്റെ തെലുങ്ക് പതിപ്പ് എന്നിവകളിൽ ചീഫ് അസോസിയേറ്റായി വർക്ക് ചെയ്തു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ അസോസിയേറ്റ് സംവിധായകനും അർഫാസ് തന്നെയാണ്. Aaliya Basu Gayab Hai എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങാൻ ബാക്കിയുണ്ട്. അവസാനം അർഫാസിന്റേതായി റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം Torbaaz ആണ്.

അർഫാസിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ