കൂമൻ
ബുദ്ധിമാനായ ഒരു പോലീസ് കോൺസ്റ്റബിൾ തന്റെ മേലുദ്യോഗസ്ഥനോടുള്ള വിരോധം കാരണം മോഷണ പരമ്പരയിൽ ഏർപ്പെടുന്നതും തുടർന്നുണ്ടായ സംഭവവികാസങ്ങൾ, നാട്ടിൽ കുറെ വർഷങ്ങളായി നടക്കുന്ന ദുരൂഹ മരണങ്ങളുടെ പിന്നിലെ രഹസ്യം കണ്ടെത്താനുള്ള അന്വേഷണത്തിനു വഴി തെളിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ഗിരിശങ്കർ | |
സി ഐ സോമൻപിള്ള | |
സി ഐ ഹരിലാൽ | |
എസ്സ് ഐ സുകുമാരൻ | |
ലക്ഷ്മി | |
സുബ്ബയ്യ സ്വാമി | |
മഠം ആചാര്യൻ | |
തമ്പി | |
മണിയൻ | |
ഗിരിയുടെ അമ്മ | |
കറുപ്പ് ദുരൈ | |
സി ഐ തമിഴ്നാട് | |
സെന്തിൽ (സി പി ഒ തമിഴ്നാട്) | |
ഡി വൈ എസ് പി | |
സൈക്യാർട്ടിസ്റ്റ് | |
സി പി ഒ ചന്ദ്രൻ | |
സി പി ഒ വിനോദ് | |
സി പി ഒ റഷീദ് | |
സി പി ഒ സുഭാഷ് | |
മനോഹരൻ | |
ചായക്കട ബാലൻപിള്ള | |
സുരേഷ് (പാർട്ടിക്കാരൻ) | |
രാജേന്ദ്രൻ (പാർട്ടിക്കാരൻ) | |
രാമസ്വാമി | |
ഷാജി (തമ്പി അസിസ്റ്റൻ്റ്) | |
സി പി ഒ റാണി | |
സി പി ഒ ഷൈനി | |
കൃഷ്ണൻ മാഷ് | |
കൃഷ്ണൻ മാഷിൻ്റെ മകൾ | |
കൃഷ്ണൻ മാഷിൻ്റെ ഭാര്യ | |
രാമസ്വാമിയുടെ ഭാര്യ | |
പ്രവീണിൻ്റെ അച്ഛൻ | |
സി ഐ സോമൻ പിള്ളയുടെ ഭാര്യ | |
പൊള്ളാച്ചിയിലെ പൂകൃഷിക്കാരൻ | |
രാമസ്വാമിയുടെ മകൻ |
Main Crew
കഥ സംഗ്രഹം
നെടുമ്പാറ എന്ന ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഗിരിശങ്കർ പ്രായമായ അമ്മയോടൊപ്പമാണു താമസിക്കുന്നത്. അമ്മയ്ക്കാകട്ടെ ഗിരിയുടെ സഹപാഠി ആയിരുന്ന ലക്ഷ്മിയുമായി അവന്റെ വിവാഹം നടത്തിയാൽ കൊള്ളാമെന്നുണ്ട്. പക്ഷെ ഗിരി വലിയ താല്പര്യം കാണിക്കുന്നില്ല.
റിട്ടയർ ആകാറായ സർക്കിൾ ഇൻസ്പെക്ടർ സോമശേഖരൻ പിള്ളയ്ക്കും പാവത്താനായ സബ് ഇൻസ്പെക്ടർ സുകുമാരനും ഗിരിശങ്കറിനെ വലിയ ഇഷ്ടമാണ്. നല്ല നിരീക്ഷണപാടവവും വിശേഷബുദ്ധിയുമുള്ള ഗിരിയാണ് പല കേസുകളും തെളിയിക്കുന്നത്. ഇങ്ങതെയൊക്കെയാണെങ്കിലും തന്നെ പരിഹസിക്കുന്നവരോടും മറ്റും പ്രതികാരബുദ്ധി വച്ചു പുലർത്തുന്നയാളാണ് ഗിരി. അതിൻ്റെ പേരിൽ പലരെയും അയാൾ ഉപദ്രവിക്കുന്നുണ്ട്.
സി ഐ റിട്ടയർ ആവുന്ന ദിവസം ഒരു തൂങ്ങിമരണം നടക്കുന്നു. കളിയാക്കിയ നാട്ടുകാരൻ പയ്യനെ മയക്കുമരുന്നുകേസിൽ കുടുക്കാൻ ശ്രമിച്ച ഗിരിയെ പ്രതികാരബുദ്ധി നല്ലതല്ല എന്ന് അദ്ദേഹം ഉപദേശിക്കുന്നു.
പുതിയ സി ഐ ഹരിലാൽദേവ് വന്നതോടെ ഗിരിശങ്കറിനു സ്റ്റേഷനിലുള്ള പ്രാധാന്യം നഷ്ടപ്പെടുന്നു. ഒരു കബഡി കളിക്കിടയിൽ ഉണ്ടായ കൂട്ടത്തല്ലു നിയന്ത്രിക്കുന്നതിനിടെ എതിർപാർട്ടിയിലെ രാഷ്ട്രീയ നേതാവായ സുരേഷിനോടുള്ള ദേഷ്യം തീർക്കാൻ ശ്രമിച്ച ഗിരിയെ പുതിയ സി ഐ പാടത്തേക്കു വലിച്ചെറിയുന്നു. ഇതിന്റെ വീഡിയോ വൈറൽ ആയതോടെ ഗിരിശങ്കറിനു സിഐ ഹരിലാലിനോടു മനസ്സിൽ പകയേറുന്നു.
ബാറിൽ വച്ചു കണ്ട മണിയൻ എന്ന കള്ളനിൽ നിന്നു മോഷണത്തിന്റെ തന്ത്രങ്ങൾ പഠിച്ച ഗിരി ഒരു വീട്ടിൽ മോഷണം നടത്തുന്നു. കേസന്വേഷണം സമർത്ഥമായി വഴി തെറ്റിക്കുന്നു.തുടർച്ചയായി മോഷണങ്ങൾ നടക്കുന്നതോടെ നാട്ടുകാർ സി ഐ ഹരിലാലിനെതിരെ തിരിയുന്നു. സി ഐയും മുഴുവൻ പോലീസുകാരും കിണഞ്ഞു പരിശ്രമിച്ചിട്ടും കള്ളനെ കണ്ടെത്താനാവുന്നില്ല.
തന്റെ വീട്ടിൽ കയറി കക്കാൻ ഒരു കള്ളനും ധൈര്യം ഉണ്ടാവില്ലെന്നു വീമ്പടിക്കുന്ന തമ്പിമുതലാളിയുടെ വീട്ടിൽ നിന്നുകൂടി ഗിരി മോഷ്ടിക്കുന്നതോടെ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം സഹിക്കവയ്യാതെ സി ഐ ആകെ വിഷമിക്കുന്നു. തമ്പിയുടെ വീട്ടിൽ നിന്നും പണം മോഷ്ടിച്ചത്, അയാളുടെ കയ്യാളായ ഷാജി ആണെന്ന് ഗിരി സി ഐയെ വിശ്വസിപ്പിക്കുന്നു. ഷാജിയെ കസ്റ്റഡിയിൽ എടുത്തു മർദ്ദിക്കുന്ന സി ഐയ്ക്കെതിരെ സ്റ്റേഷനിൽ പാർട്ടിപ്രക്ഷോഭം നടത്തുന്നതിനിടെ സുരേഷിനെ ഗിരി വീണ്ടും തല്ലുന്നു. രംഗം കൂടുതൽ വഷളാവുന്നതോടെ ആകെ സമ്മർദ്ദത്തിൽ ആയ സി ഐയെ സഹായിക്കാൻ എന്ന രീതിയിൽ മണിയനെക്കൊണ്ട് മോഷണപരമ്പരയുടെ കുറ്റം ഗിരി ഏറ്റെടുപ്പിക്കുന്നു. എന്നിട്ട് ഗിരി തന്നെ അയാളെ രക്ഷപ്പെടാൻ സഹായിക്കുന്നു. അങ്ങനെ സിഐയും കൂട്ടാളികളും സസ്പെൻഷനിൽ ആവുന്നതോടെ ഗിരി സന്തോഷവാനാകുന്നു.
മോഷണത്തിന്റെ ലഹരി തലയ്ക്കു പിടിച്ച ഗിരി വീണ്ടും മോഷ്ടിക്കാൻ ശ്രമിക്കുന്നു. മോഷണത്തിനിടെ പരിചയക്കാരനായ വീട്ടുകാരൻ ഗിരിയെ തിരിച്ചറിയുന്നു. അതോടെ നിൽക്കക്കള്ളിയില്ലാതെ ഗിരി നാടുവിടുന്നു.
രണ്ടു ദിവസത്തിനു ശേഷം തിരിച്ചെത്തുന്ന ഗിരിയെ കാത്തിരിക്കുന്നതത് അതേ പരിചയക്കാരന്റെ തൂങ്ങിയാടുന്ന ശവശരീരമാണ്. അതൊരു കൊലപാതകമാണെന്നു സംശയിക്കുന്ന ഗിരി, പഴയ സി ഐ സോമശേഖരൻ പിള്ളയെ പോയിക്കണ്ട് മോഷണങ്ങളുടെ കാര്യം ഉൾപ്പെടെ നടന്നതെല്ലാം പറയുന്നു.
അദ്ദേഹം ഗിരിയുടെ കാര്യം ഒരു മനോരോഗവിദഗ്ധനുമായി ചർച്ച ചെയ്യുന്നു. മോഷണത്വരയിൽ നിന്നും ഗിരിയുടെ മനസു തിരിച്ചുവിടണമെങ്കിൽ അവന്റെ കഴിവിനു വെല്ലുവിളി ഉയർത്തുന്ന എന്തെങ്കിലും ജോലിയിൽ ഏർപ്പെടുത്തണമെന്ന ഡോക്ടറിന്റെ ഉപദേശപ്രകാരം അവസാനം നടന്ന കൊലപാതകം അനൗദ്യോഗികമായി അന്വേഷിക്കാൻ ഗിരിയെ അദ്ദേഹം പ്രേരിപ്പിക്കുന്നു. അന്വേഷണത്തിനിറങ്ങിയ ഗിരിയെ കാത്തിരുന്നതൊക്കെയും അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
*ഇരുൾക്കണ്ണുമായി |
വിനായക് ശശികുമാർ | വിഷ്ണു ശ്യാം | വിഷ്ണു ശ്യാം |