അജിഷ ഹരിദാസ്

Ajisha Haridas

ജയചന്ദ്രന്റെയും ഉഷയുടെയും മകളായി വയനാട് ജില്ലയിലെ കോട്ടത്തറയിൽ ജനിച്ചു. ASUP school തെക്കുംതറ, LMHS പള്ളിക്കുന്ന്, WOHSS പിണങ്ങോട്, GOVT College കല്പറ്റ എന്നിവിടങ്ങളിലായിരുന്നു അജിഷയുടെ വിദ്യാഭ്യാസം. പഠനം കഴിഞ്ഞ് ഗവണ്മെന്റ് സർവീസിൽ ജോലി കിട്ടിയ അജിഷ അഞ്ച് വർഷം കേരള പോലീസിൽ ജോലി ചെയ്തു. പോലീസ് ഇന്റലിജൻസ് വിഭാഗത്തിലെ ആദ്യ വനിതയായിരുന്നു അജിഷ. ഇപ്പോൾ കെ എസ് എഫ് ഇയിൽ ജോലി ചെയ്യുന്ന അജിഷ ആകാശവാണിയിൽ അനൗൺസറുമാണ്..

ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ എന്ന സിനിമയിലൂടെയാണ് അജിഷ ഹരിദാസ് സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. കൂമനിൽ രഞ്ജി പണിക്കരുടെ ഭാര്യയുടെ വേഷമായിരുന്നു ചെയ്തത്. അതിനുശേഷം ആകാശത്തിന് താഴെ, ചേര എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. സിനിമകൾ കൂടാതെ ഷോർട്ട് ഫിലിമുകൾ, സീരിയലുകൾ എന്നിവയ്ക് ഡബ്ബിംഗ് ചെയ്യാറുണ്ട്. മോഡലിംഗ് രംഗത്തും സജീവമാണ്. കഥകൾ എഴുതാറുള്ള അജിഷയുടെ ചെറുകഥ മലയാള മനോരമ ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. കായിക മത്സരങ്ങളിൽ പങ്കെടുക്കാറുള്ള അജിഷ 2013 -ലെ Mountaineering ചാമ്പ്യനായിരുന്നു. ബുള്ളറ്റ് റൈഡർ കൂടിയാണ്.

അജിഷയുടെ ഭർത്താവ് ഹരിദാസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു. മൂന്ന് ആൺകുട്ടികളാണ് അവർക്കുള്ളത് അനന്തകൃഷ്ണൻ, ഹർഷവർദ്ധൻ, ഹരേശ്വർ