ലിജീഷ് മുല്ലേഴത്ത്

Lijeesh Mullezhath

സ്കൂൾ കാലയളവിൽ കഥാപ്രസംഗം , മോണോആക്റ്റ്, നാടകം ഒക്കെ ആയി തുടങ്ങിയ
ഇദ്ദേഹത്തിന്റെ കലാജീവിതം തിയറ്റർ ആർട്ടിസ്റ്റ് ആയാണ് മുന്നോട്ട് പോയത്. കേരളാ സംഗീത നാടക അക്കാദമി അമേച്ചർ നാടക മത്സരത്തിൽ "അത് നിങ്ങളാണോ" എന്ന നാടകത്തിൽ പ്രധാന വേഷം അവതരിപ്പിക്കുകയും, ഒരു ട്രാൻസ്ജെൻ്ററിൻ്റെ ജീവിതം തമിഴ് സോളോ നാടകം ആയി സാഹിത്യ അക്കാദമി ഹാളിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എഴുത്തിലും തല്പരനായ ലിജീഷ് ഷോർട്ട് ഫിലിം, ആൽബം എന്നിവക്ക് വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുമുണ്ട്. കൂടാതെ 'മൈത്രീം ഭജത' എന്ന ഡാൻസ് കവർ സംവിധാനവും ചെയ്തിട്ടുണ്ട്.
സിനിമയിൽ, സംവിധാനരംഗമാണ് മേഘല.