ലിസ്റ്റിൻ സ്റ്റീഫൻ

Listin Stephen

ചലച്ചിത്ര നിർമ്മാതാവ്.  1986 ജൂൺ 1 ന് കോട്ടയം ജില്ലയിലെ ഉഴവൂരിൽ ജനിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിയ്ക്കുന്ന ലിസ്റ്റിൻ തന്റെ 24 -ആം വയസ്സിലാണ് സിനിമാ നിർമ്മാണത്തിന് തുടക്കം കുറിയ്ക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ട്രാഫിക്  ആയിരുന്നു അദ്ദേഹം നിർമ്മിച്ച ആദ്യ ചിത്രം. മലയാള സിനിമയിൽ ന്യൂജനറേഷൻ തരംഗത്തിന് തുടക്കം കുറിച്ച ട്രാഫിക്ക് വലിയ സാമ്പത്തിക വിജയം നേടി. തുടർന്ന് ചാപ്പാകുരിശ്, ഉസ്താദ് ഹോട്ടൽ, കെട്ട്യോളാണെന്റെ മാലാഖ.. ഡ്രൈവിംഗ് ലൈസൻസ്.. എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളും, ചെന്നൈയിൽ ഒരു നാൾ, ഇത് എന്ന് മായം..  എന്നിവയുൾപ്പെടെ നാല് തമിഴ് സിനികളും നിർമ്മിച്ചിട്ടുണ്ട്. 

2015 ലാണ് ലിസ്റ്റിൻ സ്റ്റീഫൻ വിവാഹിതനായത്. ഭാര്യ ബെന്നിറ്റ ജേക്കബ്. ലിസ്റ്റിൻ - ബെന്നിറ്റ ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്.