ഡിജോ ജോസ് ആന്റണി
ജോസ് ആന്റണിയുടേയും ഡീന ജോസിന്റേയും മകനായി എറണാകുളം ജില്ലയിൽ ജനിച്ചു. ഭവൻസ് വിദ്യാമന്ദിർ ഗിരിനഗറിലായിരുന്നു ഡിജോയുടെ പ്രാഥമിക വിദ്യാഭ്യാസം. അംഗമാലിൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ഇലക്ട്രിക് എഞ്ചിനിയറിംഗിൽ ബിരുദം നേടി. 2010 -ൽ La Cochin എന്ന മ്യൂസിക്കൽ അക്കാദമിയിൽ അംഗമായിക്കൊണ്ടാണ് ഡിജോ തന്റെ കലാജീവിതം ആരംഭിയ്ക്കുന്നത്.
പ്രശസ്ത ഗായകരായ വിണീത് ശ്രീനിവാസൻ, വിധു പ്രതാപ്, ഫ്രാങ്കോ എന്നിവരോടൊപ്പം മ്യൂസിക്ക് അക്കാദമിയിൽ കുറച്ചുകാലം പ്രവർത്തിച്ചു. ഐ ടി മേഖലയിൽ ജോലി ചെയ്തിരുന്ന ഡിജോ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. 2017 -ൽ തന്റെ ഐ ടി ജോബ് ഉപേക്ഷിച്ചതിന് ശേഷം സിനിമാ മേഖലയിലേക്ക് തിരിഞ്ഞ ഡിജോ 2019 -ൽ ക്വീൻ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. തുടർന്ന് ജനഗണമന ഉൾപ്പെടെ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. ക്വീൻ, ജനഗണമന എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
പ്രതിഭ സൂസനാണ് ഡിജോയുടെ ഭാര്യ.


