കെട്ട്യോളാണ് എന്റെ മാലാഖ
സ്ത്രീ സൗഹൃദങ്ങളോ പ്രണയ, ലൈംഗിക അനുഭവങ്ങളോ ഇല്ലാത്ത ഒരു യുവാവ് വിവാഹാനന്തരം പ്രശ്നങ്ങളിൽ ചെന്നുപെടുന്നു.
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ജസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Actors & Characters
| Actors | Character |
|---|---|
സ്ലീവാച്ചൻ | |
റിൻസി | |
കുഞ്ഞമ്പി | |
കുട്ട്യച്ചൻ | |
ബോംബെ സജീവൻ | |
റിച്ചാർഡ് | |
ഏലിയാമ്മ - അമ്മച്ചി | |
ഡോ റോസമ്മ | |
മറിയാമ്മ ചേട്ടത്തി | |
എൽദോസ് | |
മേഴ്സി | |
ജോസേട്ടൻ | |
അന്ന | |
സെലീൻ | |
ലില്ലി | |
ടീന | |
സുര | |
ബെറ്റ്സി | |
ജോർഡി പൂഞ്ഞാർ | |
ഫാദർ എൽദോസ് | |
റിൻസിയുടെ അങ്കിൾ | |
റിച്ചാർഡിന്റെ ഭാര്യ | |
കുട്ടൂസൻ | |
ബിനോയ് | |
കുട്ടിച്ചന്റെ ഭാര്യ | |
കുട്ടിച്ചന്റെ അളിയൻ | |
റിൻസിയുടെ അമ്മ | |
കുട്ടിച്ചന്റെ അളിയൻ | |
ബെന്നിച്ചൻ | |
ഇന്റർവ്യൂ ചെയ്ത ആൾ | |
കൃഷി വകുപ്പ് ഓഫീസർ | |
നഴ്സ് | |
ലോട്ടറി വിൽപ്പനക്കാരൻ | |
റിസോർട്ട് ഓണർ | |
സ്റ്റുഡിയോ ഓണർ | |
ബാബു ആന്റണി | |
ഷൈനിന്റെ സുഹൃത്ത് | |
ജോർഡിയുടെ മകൻ | |
ജോസേട്ടന്റെ മകൾ | |
ജോർഡിയുടെ മകൾ | |
സ്ലീവാച്ചന്റെ സുഹൃത്ത് | |
സുരേഷ് ഗോപി | |
അമ്മുക്കുട്ടി | |
എൽദോസിന്റെ മകൻ | |
ജോർഡിയുടെ മകൾ | |
എൽദോസിന്റെ മകൾ | |
ജോസേട്ടന്റെ മകൻ | |
റിൻസിയുടെ ആന്റി | |
ഗോപി |
Main Crew
കഥ സംഗ്രഹം
- ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമാണ് ട്രെയിലർ പുറത്തിറക്കിയത്.
കഠിനാധ്വാനിയായ ഒരു യുവകർഷകനാണ് സ്ലീവാച്ചൻ (ആസിഫ് അലി). വീട്ടിൽ വയസ്സായ അമ്മ (മനോഹരി ജോയ്) മാത്രമേയുള്ളൂ. വിവാഹിതരായ സഹോദരിമാർ സമീപത്ത് താമസിക്കുന്നു. അവർ സ്ലീവാച്ചന് വിവാഹാലോചനകൾ നടത്തുന്നുണ്ടെങ്കിലും അയാൾ താത്പര്യം കാണിക്കുന്നില്ല.
ഒരു ദിവസം വീട്ടിലെത്തിയ സ്ലീവാച്ചൻ കാണുന്നത് അമ്മ അടുക്കളയിൽ ബോധംകെട്ടുകിടക്കുന്നതാണ്. അമ്മയെ വീട്ടിൽ ഒറ്റയ്ക്കാക്കുന്നത് ശരിയല്ലെന്നു തോന്നിയ സ്ലീവാച്ചൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു.
സ്ത്രീസൗഹൃദങ്ങളോ പ്രണയ, ലൈംഗിക അനുഭവങ്ങളോ ഇല്ലാത്ത സ്ലീവാച്ചന് ദാമ്പത്യത്തെക്കുറിച്ച് ആശങ്കയുണ്ട്. അതു കൊണ്ടു തന്നെ റിൻസി(വീണ നന്ദകുമാർ) യുമായുള്ള വിവാഹം തീരുമാനിക്കുന്നതോടെ അയാൾ അസ്വസ്ഥനാകുന്നു.
വിവാഹരാത്രിയിൽ തന്നെ സ്ലീവാച്ചൻ കുടിച്ചു ബോധംകെട്ട നിലയിലാണ് റിൻസിയുടെ അടുത്തെത്തുന്നത്. തുടർന്നും, കിടപ്പറയിൽ, പല കാരണങ്ങൾ പറഞ്ഞ് അയാൾ റിൻസിയുടെ താത്പര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. അതിൻ്റെ കുറ്റബോധത്തിൽ, പകൽനേരങ്ങളിലും റിൻസിയിൽ നിന്ന് അയാൾ അകന്നു നില്ക്കുന്നു. സംശയം തോന്നിയ റിൻസി അയാളോട് സംസാരിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടാകുന്നില്ല.
ഭാര്യയെ ലൈംഗികമായി കീഴ്പെടുത്തുന്ന ഭർത്താക്കൻമാർക്കേ വിലയുണ്ടാകൂ എന്ന മട്ടിൽ കൂട്ടുകാരിൽ ചിലർ സ്ലീവാച്ചനെ ഉപദേശിക്കുന്നു. അതു വിശ്വസിച്ച അയാൾ രാത്രിയിൽ മദ്യപിച്ച് കിടപ്പറയിലെത്തി റിൻസിയെ ബലമായി കീഴ്പ്പെടുത്തി ലൈംഗികവേഴ്ച നടത്തുന്നു. പരിക്കേറ്റ റിൻസി ആശുപത്രിയിലാവുന്നു.
താൻ ചെയ്തതിൻ്റെ ഗൗരവം അയാൾക്ക് പിന്നീടാണ് ബോധ്യമാവുന്നത്. വീട്ടുകാരും കൂട്ടുകാരും അയാളെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നു.
സുഖം പ്രാപിച്ചു വരുന്ന റിൻസിയോട് അടുക്കാനും മാപ്പു പറയാനും സ്ലീവാച്ചൻ ശ്രമിക്കുന്നെങ്കിലും അവൾ വഴങ്ങുന്നില്ല. പിരിയാം എന്ന നിലപാടിലാണ് അവൾ. ഒടുവിൽ അയാളും അതേ തീരുമാനത്തിലെത്തുന്നു.
Audio & Recording
| ശബ്ദം നല്കിയവർ | Dubbed for |
|---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
എന്നാ ഉണ്ട്രാ |
ബി കെ ഹരിനാരായണൻ | വില്യം ഫ്രാൻസിസ് | വില്യം ഫ്രാൻസിസ് |
| 2 |
പതിവോ മാറും |
വിനായക് ശശികുമാർ | വില്യം ഫ്രാൻസിസ് | നിരഞ്ജ് സുരേഷ് |
| 3 |
ആത്മാവിലെ |
ബി കെ ഹരിനാരായണൻ | വില്യം ഫ്രാൻസിസ് | നജിം അർഷാദ് |
| Contributors | Contribution |
|---|---|
വിവരങ്ങൾ ചേർത്തു |


