പതിവോ മാറും

പതിവോ മാറും... 
പകലോ വന്നേ ചാരേ...
പകരം നൽകാൻ... 
പലതും ഉള്ളം തേടീ...
നിന്നെ നീയറിയാ-
തെന്നും ഞാനറിയാൻ...
ഒരു കണ്ണാടിത്തുണ്ടായി 
കണ്ണിൽ കൂടാം ഞാൻ....
ഇനി ചൊല്ലാ കഥകൾ... 
മൊഴിയാം കാതോരം...
ചിരി പൂക്കാനായ്...
ആ ചുണ്ടിൽ തേനും നൽകീടാം...

പതിവോ മാറും... 
പകലോ വന്നേ ചാരേ...
പകരം നൽകാൻ... 
പലതും ഉള്ളം തേടീ...
നിന്നെ നീയറിയാ-
തെന്നും ഞാനറിയാൻ...
ഒരു കണ്ണാടിത്തുണ്ടായി 
കണ്ണിൽ കൂടാം ഞാൻ....
ഇനി ചൊല്ലാ കഥകൾ... 
മൊഴിയാം കാതോരം...
ചിരി പൂക്കാനായ്...
ആ ചുണ്ടിൽ തേനും നൽകീടാം...

പകലും ഇരവും നിൻ കൂടവേ...
നിഴലായ് പടരുകയാണെൻ മാനമേ...
കവിളിൻ ചിമിഴിൽ ഒരു പൊൻതാരകം...
പൂക്കും പോലെ മെല്ലെ 
പൂക്കാൻ മോഹം വിങ്ങുന്നേ...
സഞ്ചാരികൾ... 
ഇരുപിറാവുകൾ നമ്മൾ
കാതങ്ങൾ തോറുമേ... 
പതിയെ പാറിടാം ദൂരേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathivo Maarum

Additional Info

Year: 
2019

അനുബന്ധവർത്തമാനം