വിനായക് ശശികുമാർ

Vinayak Sasikumar
Date of Birth: 
തിങ്കൾ, 13 June, 1994
എഴുതിയ ഗാനങ്ങൾ: 214
സംഗീതം നല്കിയ ഗാനങ്ങൾ: 1

തിരുവനന്തപുരം കരമന സ്വദേശി. ഫെഡറൽ ബാങ്കിലെ സീനിയർ മാനേജറായ അച്ഛനോടും കവയത്രിയും കലാകാരിയുമായ അമ്മയോടുമൊപ്പം ചെന്നൈയിൽ സ്ഥിരതാമസം. ഏഴാമത്തെ വയസ്സു മുതൽ എഴുതിത്തുടങ്ങി.  ചെന്നൈ ലയോള കോളേജിൽ ബിരുദവും മദ്രാസ് സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം സീനിയർ അസോസിയേറ്റായി ചെന്നൈ ഫോർഡിൽ ജോലി നോക്കുന്നു. ബിരുദ വിദ്യാർത്ഥിയായിരിക്കെ വിനായകിന് മലയാള സിനിമയിലേക്കുള്ള വഴി തുറന്നത് അജയൻ (ഉണ്ടപക്രു) സംവിധാനം ചെയ്ത “കുട്ടീംകോലുമെന്ന” ചിത്രത്തിലൂടെയാണ്..തുടർന്ന് സമീർ താഹിർ സംവിധാനം ചെയ്ത “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലെ” മൂന്ന് ഗാനങ്ങൾ എഴുതി. "നോർത്ത് 24 കാതം" എന്ന ചിത്രത്തിലും രചയിതാവായി കരാർ ചെയ്യപ്പെട്ടു.

ഗാനരചനക്ക് പുറമേ,ഷോർട് ഫിലിം മേക്കർ,കൊമേഡിയൻ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് മലയാള സംഗീത ശാഖയിലെ ഈ ഇളമുറപ്പാട്ടെഴുത്തുകാരൻ. 2017 ൽ റിലീസ് ആയ ബിലഹരി സംവിധാനം ചെയ്ത 'പോരാട്ടം' എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട് വിനായക്   

അവലംബം : - ഡെക്കാൻ ക്രോണീക്കിൾ ആർട്ടിക്കിൾ.

ഫേസ്ബുക്ക്