മായും സന്ധ്യേ
മായും സന്ധ്യേ.. അണയാ കിരണം തിരയുന്നു
തീരാ രാവിൽ തനിയേ മാഞ്ഞോ നീ ...
താനേ വീണ്ടും വെയിലായ്.. ഇരുളായ് പിരിയാതെ
മേലെ വാനിൽ വെറുതെ നീളാമോ..
ഈ നിലാവും തീയഴകും പതിരാണോ മറയാണോ
പെയ്തൊഴുകും നിറ നോവാണോ ...
സാന്ത്വനമായ് നീ പടരു പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ...
ഓഹോഹോ ...ഓഹോഹോ ....
ഏതോ.. വിജനതയിലലയുകയാണീ
കരളിനിരു കരയിലിതെങ്ങോ... ഒരലരുപോൽ മോഹം.
ഓരോ.. അസുലഭ നിമിഷമിത് തോറും..
നാം ഇരുവരും അകലുകയാണോ..
ഈ വഴികളിൽ.. വീണ്ടും..
നാൾ വഴികളിലായ്.. ആശകളുമായി കൂട് കൂട്ടി നാം...
കാവലാരീ മാരി തോരെ കൂട് തകരാതെ ...
മായും സന്ധ്യേ.. അണയാ കിരണം തിരയുന്നു
തീരാ രാവിൽ തനിയേ മാഞ്ഞോ നീ ...
താനേ വീണ്ടും വെയിലായ്.. ഇരുളായ് പിരിയാതെ
മേലെ വാനിൽ വെറുതെ നീളാമോ..
ഈ നിലാവും തീയഴകും പതിരാണോ മറയാണോ
പെയ്തൊഴുകും നിറ നോവാണോ ...
സാന്ത്വനമായ് നീ പടരു പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ...
ഓഹോഹോ ...ഓഹോഹോ .....