മഴക്കൊഞ്ചൽ പോലെ
മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ
നിലാത്തിങ്കൾ പോലെ നീ.. വാതിൽ ചാരി നിന്നില്ലേ (2)
പുലർമഞ്ഞിൻ തുള്ളികളിൽ ഇമവെട്ടം ചാർത്തീലേ
ഒരു നുള്ള് പൊന്നിതളിൽ.. ശലഭങ്ങൾ പാറീലേ
അണിവിരലാലെ അനുരാഗം മീട്ടീലേ ...
മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ
നിലാത്തിങ്കൾ പോലെ നീ.. വാതിൽ ചാരി നിന്നില്ലേ
വെയിൽ മാഞ്ഞൊരു പകലിൻ വഴിയിൽ
ചിരിമുത്തുകൾ തൂകി വാനം ...
കാതോരം മൂളും പാട്ടിൽ കിന്നാരം ചൊല്ലി തെന്നൽ
പവനിഴകൾ പാകി മിനുക്കി
പകലോനും പാടെ മാഞ്ഞു ..
പ്രണയത്തിൻ കാര്യം ചൊല്ലി.. താരകളും മിഴികളെറിഞ്ഞു
ഈ രാവിൽ നീയും ഞാനും ഇതളടരാ പൂവുകളായ്
ഈ മോഹച്ചിമിഴിന്നുള്ളിൽ മധുചഷകം തേടി നമ്മൾ
മഴക്കൊഞ്ചൽ പോലെ നീ കൊലുസ്സണിഞ്ഞു വന്നില്ലേ
നിലാത്തിങ്കൾ പോലെ നീ.. വാതിൽ ചാരി നിന്നില്ലേ
വിരഹത്തിൻ വിത്ത് വിതച്ച് പനിമതിയും പോയി മറഞ്ഞു
കഥയറിയാ കണ്ണീരോടെ.. കാർമുകിലും പെയ്തുതുടങ്ങി
ഇഴതെറ്റിയ നോവുകളുള്ളിൽ.. ഉലയുന്നൊരു നെയ്ത്തിരിയായ്
ഇടനെഞ്ചിൻ തന്ത്രിയിലാരോ.. പാഴ്ശ്രുതിയിൽ തമ്പുരു മീട്ടി
മൗനത്തിൻ ചിറകിലൊതുങ്ങി അകലത്തായാരോ തേങ്ങി
നിഴൽ മാഞ്ഞൊരു നേരം നോക്കി ..
ഇതുവഴിയേ പോയി ഞാനും ...