ദൂരങ്ങൾ താണ്ടി

ദൂരങ്ങൾ താണ്ടി പോകും ചങ്ങാതിക്കാറ്റേ
കാതങ്ങളോളം കൂടെ ഞാനും കൂട്ടുണ്ടേ..
സ്നേഹത്തിന്‍ തീരത്തെന്‍റെ..
പ്രാണന്‍ നില്‍പ്പുണ്ടേ...
മോഹങ്ങള്‍ നെഞ്ചില്‍ ചേര്‍ത്തെന്‍ അന്‍പും കാത്തിട്ട്
പതിയേ പതിയേ പതിയേപോകാം
പതിയേ പോകാം
അലയായ്‌ അലയായ്‌ അലയായ്‌ നീന്താം
ഓ ..ഓ
(ദൂരങ്ങൾ താണ്ടി പോകും ചങ്ങാതിക്കാറ്റേ)

ആകാശത്തമ്പിളി പൂവട്ടം നിറയെ..
അഴകിന്‍ വെണ്ണിലവോ...
നിളയുടെ തീരത്തെന്‍ മണിയറയില്‍..
നീരദ കമ്പളമോ.... (2)
വാനത്തേരില്‍ പാറിപ്പോകാം
മേഘത്തൂവല്‍ വീണ്ടും തേടാം (2)
ഓ ...ഓ ...
(ദൂരങ്ങൾ താണ്ടി പോകും ചങ്ങാതിക്കാറ്റേ)
ഓ ....ഓ

മഞ്ഞമന്ദാരങ്ങള്‍ പൂക്കുന്ന വഴിയില്‍..
വസന്തത്തിന്‍ കൂടൊരുക്കാം..
പൂവാക ചോക്കുന്ന വെയില്‍ ചന്തം.. നോക്കി
പ്രണയത്തിന്‍ തണല്‍ വിരിക്കാം... (2)
കാണാക്കണ്ണിന്‍.. തുഞ്ചത്തേറാം....
കനവെല്ലാം വാരിത്തൂകാം.... (2)
ഓ ...ഓ
(ദൂരങ്ങൾ താണ്ടി പോകും ചങ്ങാതിക്കാറ്റേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doorangal thandi

Additional Info

Year: 
2015

അനുബന്ധവർത്തമാനം